കേരള സ്വാതന്ത്ര്യ സമര സേനാനി പെൻഷൻ 14,080 രൂപയാക്കി ഉയർത്തി
Tuesday, June 6, 2023 7:59 PM IST
തിരുവനന്തപുരം: കേരള സ്വാതന്ത്ര്യ സമര സേനാനി പെൻഷൻ തുക വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. 11,000 രൂപയിൽ നിന്ന് 14,080 രൂപയായാണ് വർധിപ്പിച്ചത്. 2023 ഏപ്രിൽ ഒന്ന് മുതൽ മുൻകാല പ്രാബല്യമുണ്ടാകും.
സംസ്ഥാന സർവീസ് പെൻഷൻകാർക്ക് 2019 പെൻഷൻ പരിഷ്ക്കരണ ഉത്തരവ് പ്രകാരം അനുവദിക്കുന്ന ക്ഷാമാശ്വാസവും ഇവർക്ക് അനുവദിക്കും.