കൊ​ച്ചി: ക​രു​വ​ന്നൂ​ർ തട്ടിപ്പ് കേസിൽ വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ പി.​ആ​ർ. അ​ര​വി​ന്ദാ​ക്ഷ​ന്‍റെ ജാ​മ്യാ​പേ​ക്ഷ പരി​ഗണിക്കുന്നത് ഒക്ടോബർ പത്തിലേക്ക് മാറ്റി. എ​റ​ണാ​കു​ളം പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത്.

ബാ​ങ്കിന്‍റെ മു​ൻ ചീ​ഫ് അ​ക്കൗ​ണ്ട​ന്‍റ് സി.​കെ. ജി​ൽ​സ് ഇ​ന്ന് ജാ​മ്യാ​പേ​ക്ഷ ന​ൽ​കിയിരുന്നു. ര​ണ്ടു​പേ​രു​ടെ​യും ജാ​മ്യാ​പേ​ക്ഷ​യി​ൽ കോ​ട​തി ഒ​രു​മി​ച്ച് വാ​ദം കേ​ൾ​ക്കും.

കേസിൽ പ​ങ്കി​ല്ലെ​ന്നും രാ​ഷ്ട്രീ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട​തെ​ന്നു​മാ​ണ് അ​ര​വി​ന്ദാ​ക്ഷന്‍റെ വാ​ദം. ചോ​ദ്യം ചെ​യ്യ​ൽ പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി ആ​വ​ശ്യ​മി​ല്ലെ​ന്നും ജാ​മ്യാ​പേ​ക്ഷ​യി​ൽ പ​റ​യു​ന്നു.

എ​ന്നാ​ൽ കേ​സി​ൽ അ​ര​വി​ന്ദാ​ക്ഷ​നും ജി​ൽ​സി​നും കൃ​ത്യ​മാ​യ പ​ങ്കു​ണ്ടെ​ന്നാണ് എ​ൻ​ഫോ​ഴ്സ്മെന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് നി​ല​പാ​ട്. കേ​സി​ലെ ഒ​ന്നാം​പ്ര​തി പി. ​സ​തീ​ഷ് കു​മാ​റി​ന്‍റ് ബെ​നാ​മി​യാ​ണ് അ​ര​വി​ന്ദാ​ക്ഷ​ൻ എ​ന്നാ​ണ് ഇ​ഡി സം​ശ​യി​ക്കു​ന്ന​ത്.

ഇ​ത് സം​ബ​ന്ധി​ച്ച സ​ത്യ​വാം​ഗ്മൂ​ലം ഇ​ഡി കോ​ട​തി​യി​ൽ ന​ൽ​കും. വി​ശ​ദ​മാ​യ വാ​ദം കേ​ട്ട​ ശേ​ഷ​മാ​കും ജാ​മ്യാ​പേ​ക്ഷ​യി​ൽ പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി ജാ​മ്യ​പേ​ക്ഷ​യി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ക.

ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പി​ലെ ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ​ ദി​വ​സം സി​പി​എം സം​സ്ഥാ​ന സ​മി​തി അം​ഗം എം.​കെ.​ക​ണ്ണ​ൻ ഇ​ഡി​ക്ക് മു​ന്നി​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി​രു​ന്നു. എ​ന്നാ​ൽ ശ​രീ​ര​ത്തി​ന് വി​റ​യ​ലു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ക​ണ്ണ​ൻ ചോ​ദ്യ​ങ്ങ​ളി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞുമാറി എന്ന് ഇ​ഡി അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ത​നി​ക്ക് ഒ​രു ആ​രോ​ഗ്യ​പ്ര​ശ്ന​വു​മി​ല്ലെ​ന്നാണ് ഇ​ഡി ഓ​ഫീ​സി​ൽ​നി​ന്ന് പു​റ​ത്തു​വ​ന്ന ക​ണ്ണ​ൻ പ്ര​തി​ക​രി​ച്ചത്. ഇ​ഡി​യു​ടെ പെ​രു​മാ​റ്റം സൗ​ഹാ​ർ​ദ​പ​ര​മാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ന് വീ​ണ്ടും ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ എ​ത്തു​മെ​ന്നും ക​ണ്ണ​ൻ പറഞ്ഞു.