മധ്യപ്രദേശില്‍ കര്‍ണിസേന നേതാവിനെ വെടിവച്ചു കൊന്നു
Friday, June 2, 2023 2:28 PM IST
ഇന്‍ഡോര്‍: മധ്യപ്രദേശില്‍ കര്‍ണിസേന നേതാവിനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഇന്‍ഡോറിലെ ബിസാന് ഖേഡ ഗ്രാമവാസിയായ മോഹിത് പട്ടേല്‍ ആണ് മരിച്ചത്.
അദ്ദേഹത്തിന്റെ നെഞ്ചിലാണ് വെടിയേറ്റത്. കാറിനുള്ളിലായിരുന്നു മൃതദേഹം. കാറിനുള്ളില്‍ നിന്ന് ഒരു തോക്കും കണ്ടെത്തിയിട്ടുണ്ട്.
അദ്ദേഹത്തെ വെടിവച്ചത് ആരാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.