വിദ്യയുടെ പിഎച്ച്ഡി പ്രവേശനം; അന്വേഷണത്തിന് കാലടി സര്‍വകലാശാല വിസി നിര്‍ദേശം നല്കി
Friday, June 9, 2023 12:15 PM IST
എറണാകുളം: കെ.വിദ്യയുടെ പിഎച്ച്ഡി പ്രവേശനം സംബന്ധിച്ച ആരോപണത്തില്‍ അന്വേഷണം നടത്താന്‍ കാലടി സര്‍വകലാശാല വിസി നിര്‍ദേശം നല്കി. സംവരണ മാനദണ്ഡം ലംഘിച്ചോ എന്ന് പരിശോധിക്കും.
സംവരണം അട്ടിമറിച്ചാണ് വിദ്യ പിഎച്ച്ഡി പ്രവേശനം നേടിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ സംവരണത്തിന് അര്‍ഹതയുള്ളവരെ ഒഴിവാക്കിയാണോ വിദ്യ പ്രവേശനം നേടിയതെന്ന് പരിശോധിക്കും.
2019 ലെ മലയാളം വിഭാഗം പിഎച്ച്ഡിക്കുളള ആദ്യത്തെ പത്തുസീറ്റിന് പുറമേയാണ് അഞ്ചു പേരെക്കൂടി തെരഞ്ഞെടുത്തത്. ഇതില്‍ പതിനഞ്ചാമതായിട്ടാണ് വിദ്യ കടന്നുകൂടിയത്. ആകെയുളള സീറ്റില്‍ ഇരുപത് ശതമാനം എസ്സി-എസ്ടി സംവരണമെന്നാണ് ചട്ടം. എന്നാല്‍ ഈ ചട്ടം പാലിക്കാതെയാണ് വിദ്യയെ ഉള്‍പ്പെടുത്തിയെന്നാണ് ആക്ഷേപം.