ഇറാഖില്‍ വിവാഹസ്ഥലത്ത് വന്‍ തീപിടിത്തം; 114 പേര് മരിച്ചു; 200 പേര്‍ക്ക് പരിക്ക്
Wednesday, September 27, 2023 8:27 AM IST
ബാഗ്ദാദ്: ഇറാഖില്‍ വിവാഹസ്ഥലത്തുണ്ടായ വന്‍ തീപിടിത്തത്തില്‍ 114 പേര് മരിച്ചു. 200 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
വടക്കന്‍ ഇറാഖി പട്ടണമായ ഹംദാനിയയിലാണ് സംഭവം. വിവാഹാഘോഷം നടത്തുകൊണ്ടിരുന്ന ഹാളില്‍ തീപടരുകയായിരുന്നു.
ആഘോഷത്തിന്‍റെ ഭാഗമായി പടക്കം പൊട്ടിച്ചതാണ് തീപിടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വരനും വധുവും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് വിവരം.
സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തീപിടിത്തമുണ്ടായ ഹാളിനുള്ളില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.