ഓസീസിന് ടോസ്, ഇന്ത്യയ്ക്ക് ബാറ്റിംഗ്
Tuesday, November 28, 2023 7:05 PM IST
ഗോഹട്ടി: ഇന്ത്യയ്ക്കെതിരായ മൂന്നാം ട്വന്റി-20യിൽ ടോസ് നേടിയ ഓസ്ട്രേലിയ ഫീൽഡിംഗ് തെരഞ്ഞെടുത്തു. അഞ്ച് മത്സരങ്ങളുടെ പരന്പരയിൽ രണ്ടും ജയിച്ച ഇന്ത്യ ഇന്ന് പരന്പര സ്വന്തമാക്കാനായാണ് ഇറങ്ങുന്നത്.
കഴിഞ്ഞ രണ്ട് മത്സരങ്ങൾ ജയിച്ച ടീമിൽ ഒരു മാറ്റം വരുത്തിയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. മുകേഷിനു പകരം അവേഷ് ഖാനെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മൂന്ന് മാറ്റങ്ങളുമായാണ് ഓസീസ് ഇന്ന് കളത്തിലിറങ്ങുന്നത്. ട്രാവിസ് ഹെഡ്, കെയ്ൻ റിച്ചാർഡ്സണ്, ജേസണ്‍ ബെഹ്റൻഡോർഫ് എന്നിവരെയാണ് ഓസീസ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.