പാ​ല​ക്കാ​ട്: ഷോ​ള​യൂ​രി​ലെ ഹോ​സ്റ്റ​ലി​ല്‍ ആ​ദി​വാ​സി വി​ദ്യാ​ര്‍​ഥി​ക​ളെ മ​റ്റ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മു​ന്നി​ല്‍​വ​ച്ച് വ​സ്ത്രം അ​ഴി​പ്പി​ച്ച് അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.

ഷോ​ള​യൂ​ര്‍ പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ലെ നാ​ല് ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സ്. ഹോ​സ്റ്റ​ലി​ലെ ജീ​വ​ന​ക്കാ​രാ​യ ക​സ്തൂ​രി, ആ​തി​ര, സു​ജ, കൗ​സ​ല്യ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം. നാ​ല് ആ​ദി​വാ​സി വി​ദ്യാ​ര്‍​ഥി​ക​ളെ​യാ​ണ് മ​റ്റു​ള്ള​രു​ടെ മു​ന്നി​ല്‍ വ​ച്ച് നി​ര്‍​ബ​ന്ധി​ച്ച് വ​സ്ത്രം അ​ഴി​പ്പി​ച്ച​ത്. വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ര​സ്പ​രം വ​സ്ത്രം മാ​റി​യി​ട്ടെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ക്രൂ​ര​ത.

കു​ട്ടി​ക​ള്‍​ക്ക് വ​ലി​യ മാ​ന​സി​കപ്ര​യാ​സ​മു​ണ്ടാ​യെ​ന്ന് കാ​ട്ടി ര​ക്ഷി​താ​ക്ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. അ​തേ​സ​മ​യം കു​ട്ടി​ക​ളെ അ​പ​മാ​നി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ച്ച് ചെ​യ്ത​ത​ല്ലെ​ന്നാ​ണ് ജീ​വ​ന​ക്കാ​രു​ടെ വി​ശ​ദീ​ക​ര​ണം.

ഹോ​സ്റ്റ​ലി​ല്‍ പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ പ​ട​ര്‍​ന്ന് പി​ടി​ക്കു​ന്ന​തി​നാ​ല്‍ പ​ര​സ്പ​രം വ​സ്ത്രം മാ​റി​യി​ട​രു​തെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ഇ​ത് അ​വ​ഗ​ണി​ച്ചു​കൊ​ണ്ട് കു​ട്ടി​ക​ള്‍ വ​സ്ത്രം മാ​റി​യി​ട്ട​തു​കൊ​ണ്ടാ​ണ് ഇ​ത്ത​ര​മൊ​രു ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്നും ജീ​വ​ന​ക്കാ​ര്‍ പ​റ​ഞ്ഞു.