വ​ധ​ശ്ര​മ​ക്കേ​സ്: ല​ക്ഷ​ദ്വീ​പ് മു​ൻ എം​പിയുടെ ശി​ക്ഷ ഹൈ​ക്കോ​ട​തി സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു
വ​ധ​ശ്ര​മ​ക്കേ​സ്: ല​ക്ഷ​ദ്വീ​പ് മു​ൻ എം​പിയുടെ ശി​ക്ഷ ഹൈ​ക്കോ​ട​തി സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു
Wednesday, January 25, 2023 9:37 PM IST
കൊ​ച്ചി: വ​ധ​ശ്ര​മ​ക്കേ​സി​ല്‍ ല​ക്ഷ​ദ്വീ​പ് മു​ൻ എം​പി മു​ഹ​മ്മ​ദ് ഫൈ​സ​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള നാ​ലു പ്ര​തി​ക​ളു​ടെ ത​ട​വു ശി​ക്ഷ ഹൈ​ക്കോ​ട​തി സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. മു​ഹ​മ്മ​ദ് ഫൈ​സ​ല്‍ കേ​സി​ല്‍ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ ക​വര​ത്തി വി​ചാ​ര​ണ​ക്കോ​ട​തി​യു​ടെ ന​ട​പ​ടി​യും സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​ട്ടു​ണ്ട്. ഇ​തോ​ടെ മു​ഹ​മ്മ​ദ് ഫൈ​സ​ലി​ന് ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​പ്ര​കാ​ര​മു​ള്ള അ​യോ​ഗ്യ​ത നി​ല​നി​ല്‍​ക്കി​ല്ല.

ല​ക്ഷ​ദ്വീ​പി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്തു​ന്ന​ത് ഭീ​മ​മാ​യ ചെ​ല​വി​ന് വ​ഴി​യൊ​രു​ക്കു​മെ​ന്നും ജ​യി​ച്ചു വ​രു​ന്ന വ്യ​ക്തി​ക്ക് ഒ​ന്ന​ര വ​ര്‍​ഷ​ത്തി​ല്‍ താ​ഴെ മാ​ത്ര​മേ കാ​ല​യ​ള​വു​ണ്ടാ​കൂ എ​ന്നും വി​ല​യി​രു​ത്തി​യാ​ണ് അ​യോ​ഗ്യ​ത ഒ​ഴി​വാ​ക്കാ​ന്‍ ക​ഴി​യു​ന്ന ത​ര​ത്തി​ല്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു ന​ല്‍​കി​യ​ത്. മു​ഹ​മ്മ​ദ് ഫൈ​സ​ല്‍ കു​റ്റ​ക്കാ​ര​നാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​തും തു​ട​ര്‍​ന്നു കോ​ട​തി വി​ധി​ച്ച ത​ട​വു​ശി​ക്ഷ​യും അ​പ്പീ​ലി​ല്‍ തീ​ര്‍​പ്പ് ഉ​ണ്ടാ​കും വ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു.

പി​ഴ​ത്തു​ക​യാ​യ ഒ​രു ല​ക്ഷം രൂ​പ ര​ണ്ടാ​ഴ്ച​യ്ക്ക​കം കെ​ട്ടി​വയ്​ക്ക​ണം. മ​റ്റു പ്ര​തി​ക​ളു​ടെ ശി​ക്ഷ​യും അ​പ്പീ​ല്‍ തീ​ര്‍​പ്പാ​കും വ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​ട്ടു​ണ്ട്. ഇ​വ​രും പി​ഴ​ത്തു​ക​യാ​യ ഓ​രോ ല​ക്ഷം രൂ​പ വീ​തം ര​ണ്ടാ​ഴ്ച​യ്ക്ക​കം കെ​ട്ടിവയ്​ക്ക​ണം. പ്ര​തി​ക​ള്‍ 50,000 രൂ​പ​യും തു​ല്യ തു​ക​യ്ക്കു​ള്ള ര​ണ്ട് ആ​ള്‍ ജാ​മ്യ​വും ക​വ​രത്തി സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ ന​ല്‍​ക​ണ​മെ​ന്നും ഹൈക്കോട​തി വ്യ​ക്ത​മാ​ക്കി.


മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി പി.​എം. സെ​യ്ദി​ന്‍റെ മ​രു​മ​ക​ന്‍ മു​ഹ​മ്മ​ദ് സ്വാ​ലി​ഹി​നെ 2009 ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നി​ടെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ന്ന കേ​സി​ല്‍ ക​വര​ത്തി സെ​ഷ​ന്‍​സ് കോ​ട​തി പ​ത്തു വ​ര്‍​ഷം ത​ട​വും ഓ​രോ ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ച​തി​നെ​തി​രെ പ്ര​തി​ക​ളാ​യ മു​ഹ​മ്മ​ദ് ഫൈ​സ​ല്‍, സ​യി​ദ് മു​ഹ​മ്മ​ദ് നൂ​റു​ല്‍ അ​മീ​ന്‍, മു​ഹ​മ്മ​ദ് ഹു​സൈ​ന്‍ ത​ങ്ങ​ള്‍, മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എ​ന്നി​വ​ര്‍ ന​ല്‍​കി അ​പ്പീ​ല്‍ പ​രി​ഗ​ണി​ച്ചാ​ണ് ജ​സ്റ്റീ​സ് ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സ് ഇ​ട​ക്കാ​ല ഉ​ത്ത​ര​വു ന​ല്‍​കി​യ​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<