ഓടുന്ന കാറിനു മുകളിലിരുന്ന് മദ്യപാനം; പുഷ്അപ്പ്: ഒരാള്‍ അറസ്റ്റില്‍
Wednesday, May 31, 2023 2:10 AM IST
ഗുരുഗ്രാം: ഓടുന്ന കാറിനു മുകളിലിരുന്ന് മദ്യപിക്കുകയും പുഷ് അപ്പ് എടുക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. ഗുരുഗ്രാമിലാണ് സംഭവം.
നാലാംഗ സംഘമാണ് തിരക്കേറിയ റോഡില്‍ സാഹസിക കാണിച്ചത്. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ഒരാള്‍ കാറിനു മുകളില്‍ ഇരുന്ന് മദ്യപിക്കുന്നതും തുടര്‍ന്ന് പുഷ്അപ്പ് എടുക്കുകയും ചെയ്യുന്നതാണ് ആദ്യരണ്ടു വീഡിയോകളിലുള്ളത്. ഈ സമയം രണ്ടുപേര്‍ കാറിന്റെ ഇരുവശങ്ങളിലെയും ഗ്ലാസ് തുറന്നിട്ട് പുറത്തിരിക്കുന്നത് വീഡിയോയില്‍ കാണാം.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് പോലീസ് ഇടപെട്ടത്. ഈ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കാറിന്റെ ഉടമയ്ക്ക് 6.500 രൂപ പിഴയും നല്കി.