തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് ദേ​ശീ​യ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ റാ​ങ്കിം​ഗി​ല്‍ 44-ാം റാ​ങ്ക്. ഇ​താ​ദ്യ​മാ​ണ് മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ റാ​ങ്കിം​ഗി​ല്‍ കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഉ​ള്‍​പ്പെ​ടു​ന്ന​ത്. ഡെ​ന്‍റ​ൽ കോ​ള​ജു​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് 25-ാം റാ​ങ്കും നേ​ടി.

മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​രം​ഗ​ത്തെ നി​ല​വാ​രം ഉ​യ​ര്‍​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഫ​ല​മാ​ണി​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് പ്ര​തി​ക​രി​ച്ചു.