സം​സ്ഥാ​ന​ത്ത് മാ​ർ​ച്ച് 28ന് ​ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ പ​ണി​മു​ട​ക്കും
സം​സ്ഥാ​ന​ത്ത് മാ​ർ​ച്ച് 28ന് ​ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ പ​ണി​മു​ട​ക്കും
Saturday, March 25, 2023 6:57 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ മാ​ർ​ച്ച് 28ന് ​പ​ണി​മു​ട​ക്കും. പ്ര​തി​സ​ന്ധി​യി​ലാ​യ ച​ര​ക്കു ഗ​താ​ഗ​ത മേ​ഖ​ല​യെ അ​നാ​വ​ശ്യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യും പി​ഴ ചു​മ​ത്തി​യും ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് വാ​ഹ​ന ഉ​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും സം​യു​ക്ത​മാ​യി പ​ണി​മു​ട​ക്കു​ന്ന​തെ​ന്ന് വി​വി​ധ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഓ​ൾ കേ​ര​ള ഗു​ഡ്സ് ട്രാ​ൻ​സ്പോ​ർ​ട്ട് വ​ർ​ക്കേ​ഴ്സ് ആ​ൻ​ഡ് ഓ​ണേ​ഴ്സ് കോ ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.


ഇ​ന്ധ​ന വി​ല വ​ർ​ധ​ന​യും ഇ​ൻ​ഷു​റ​ൻ​സ് പ്രീ​മി​യം വ​ർ​ധ​ന​യും സ്പെ​യ​ർ പാ​ർ​ട്സ് വി​ല വ​ർ​ധ​ന​യും മൂ​ലം ത​ക​ർ​ന്ന മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ നി​യ​മ നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യം.

പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കി​ലേ​ക്കു നീ​ങ്ങു​മെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<