ത­​ട്ടി­​ക്കൊ​ണ്ടു­​പോ­​യ കുട്ടിയെ സ്ത്രീ ആ­​ശ്രാ­​മം മൈ­​താ­​ന­​ത്തെ­​ത്തി​ച്ച­​ത് ഒ­​ക്ക­​ത്തി­​രു​ത്തി; ദൃ­​ശ്യ­​ങ്ങ​ള്‍ പു​റ­​ത്ത്
ത­​ട്ടി­​ക്കൊ​ണ്ടു­​പോ­​യ കുട്ടിയെ സ്ത്രീ ആ­​ശ്രാ­​മം മൈ­​താ­​ന­​ത്തെ­​ത്തി​ച്ച­​ത് ഒ­​ക്ക­​ത്തി­​രു​ത്തി; ദൃ­​ശ്യ­​ങ്ങ​ള്‍ പു​റ­​ത്ത്
Friday, December 1, 2023 10:18 AM IST
കൊ​ല്ലം:​ ഓയൂ­​രി​ല്‍ ആ­​റ് വ­​യ­​സു­​കാ­​രി­യെ ത­​ട്ടി­​ക്കൊ​ണ്ടു­​പോ­​യ സം­​ഭ­​വ­​ത്തി​ല്‍ കൂ­​ടു­​ത​ല്‍ സി­​സി­​ടി­​വി ദൃ­​ശ്യ­​ങ്ങ​ള്‍ പു­​റ​ത്ത്. ത­​ട്ടി­​ക്കൊ​ണ്ടു­​പോ­​യ സം­​ഘ­​ത്തി­​ലെ സ്ത്രീ ​ഓ­​ട്ടോ­​യി​ല്‍­​നി­​ന്ന് ഇ­​റ​ങ്ങി­​യ ശേ­​ഷം കു­​ട്ടി­​യെ ഒ­​ക്ക­​ത്തി­​രു­​ത്തി കൊ​ല്ലം ആ­​ശ്രാ­​മം മൈ­​താ­​ന­​ത്തെ­​ത്തി­​ക്കു­​ന്ന ദൃ­​ശ്യ­​ങ്ങ­​ളാ­​ണ് പു­​റ­​ത്തു­​വ­​ന്ന​ത്.

ചൊവ്വാഴ്ച ഉ­​ച്ച­​യ്­​ക്ക് 1:14നാ­​ണ് ഇ­​വ​ര്‍ ഓ­​ട്ടോ­​യി​ല്‍ ഇ­​വി­​ടെ എ­​ത്തി­​യ​ത്. മൈ­​താ­​ന­​ത്തി­​ന് സ­​മീ­​പ­​മു​ള്ള ബാ­​റി­​ന്‍റെ തൊ­​ട്ടു­​മു­​മ്പി­​ലാ­​യാ­​ണ് ആ​ദ്യം ഓ­​ട്ടോ­​റി­​ക്ഷ നി​ര്‍­​ത്തി­​യ​ത്. എ­​ന്നാ​ല്‍ ഇവിടെ സി­​സി­​ടി­​വി ഉ­​ണ്ടെ­​ന്ന് ബോ­​ധ്യ­​മുണ്ടായിരുന്ന സ്ത്രീ ​വാ​ഹ­​നം കു­​റ­​ച്ചു­​കൂ­​ടി മു­​മ്പോ­​ട്ട് ക​യ­​റ്റി നി​ര്‍­​ത്താ​ന്‍ ആ­​വ­​ശ്യ­​പ്പെ­​ടു­​ക­​യാ­​യി­​രു​ന്നു. ഇ​തു­​കൊ­​ണ്ട് അ­​ക­​ലെ നി­​ന്നു­​ള്ള ദൃ­​ശ്യ­​ങ്ങ​ള്‍ മാ­​ത്ര­​മാ­​ണ് സി­​സി­​ടി­​വി­​യി​ല്‍ പ­​തി­​ഞ്ഞി­​ട്ടു­​ള്ള​ത്.


പി­​ന്നീ­​ട് കു​ട്ടി­​യെ ഒ­​ക്ക­​ത്തി­​രു­​ത്തി കു­​ഞ്ഞു­​മാ­​യി മൈ­​താ­​ന­​ത്തി­​ന് സ­​മീ­​പ­​ത്തേ­​യ്­​ക്ക് നീ­​ങ്ങി. 15 മി­​നി­​റ്റോ­​ളം കു​ഞ്ഞി­​നൊ­​പ്പം ഇ­​രു­​ന്ന­​ശേ­​ഷ­​മാ­​ണ് ഇ­​വ​ര്‍ മ­​ട­​ങ്ങി­​യ​ത്. ഇ­​തി­​ന് പി­​ന്നാ­​ലെ­​യാ­​ണ് കോ​ള­​ജ് വി­​ദ്യാ​ര്‍­​ഥി­​ക​ള്‍ കു­​ഞ്ഞി­​നെ തി­​രി­​ച്ച­​റി­​ഞ്ഞ​ത്. എ­​ന്നാ​ല്‍ ഇ­​വി­​ടെ­​നി­​ന്ന് സ്­​ത്രീ മ­​ട­​ങ്ങി­​യ­​തെ­​ങ്ങ­​നെ­​യാ­​ണെ­​ന്ന കാ​ര്യം ഇ­​പ്പോ​ഴും വ്യ­​ക്ത­​മാ­​യി­​ട്ടി​ല്ല.

കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം നാലരയ്ക്ക് ട്യൂഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഓയൂ­​രി​ല്‍നിന്ന് ആറ് വയസുകാരിയെ നാലംഗ സംഘം തട്ടിക്കൊണ്ട് പോയത്. 21 മണിക്കൂറിന് ശേഷം ആശ്രാമം മൈതാനത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. സംഭവത്തിൽ ഇതുവരെ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടില്ല.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<