പനിയും തലവേദനയും: റിബക്കാന ഫ്രഞ്ച് ഓപ്പണിൽനിന്നും പിന്മാറി
Saturday, June 3, 2023 5:24 PM IST
പാരീസ്: വിംബിൾഡൺ ചാമ്പ്യൻ എലെന റിബക്കാന ഫ്രഞ്ച് ഓപ്പണിൽനിന്നും പിന്മാറി. പനിയെ തുടർന്നാണ് റിബക്കാന ടൂർണമെന്റിൽനിന്നും പിന്മാറിയത്. ശനിയാഴ്ച മൂന്നാം റൗണ്ട് മത്സരത്തിനു തൊട്ടുമുൻപാണ് പിന്മാറുകയാണെന്ന് താരം അറിയിച്ചത്.
ഇതോടെ കസാഖിസ്ഥാൻ താരം സാറാ സോറിബസ് ടോർമോ അടുത്ത റൗണ്ടിലേക്ക് മുന്നേറി. രണ്ടു ദിവസമായി ഉറക്കം ഇല്ലായിരുന്നെന്നും പനിയും തലവേദനയും ഉണ്ടായിരുന്നതായും റിബക്കാന പറഞ്ഞു.
ഓടാനും ശ്വസിക്കാനും പോലും ബുദ്ധിമുട്ടാണ്. അതിനാൽ മത്സരത്തിൽനിന്നും പിന്മാറുകയാണെന്ന് റിബക്കാന കൂട്ടിച്ചേർത്തു.