ഇന്‍ഡിഗോ ബഹിഷ്കരണം അവസാനിപ്പിച്ച് ഇ.പി; ഡല്‍ഹിലേക്കുള്ള വിമാനയാത്ര യെച്ചൂരിയെ കാണാൻ
Friday, September 13, 2024 8:56 AM IST
ന്യൂഡല്‍ഹി: രണ്ട് വര്‍ഷത്തിന് ശേഷം ബഹിഷ്കരണം അവസാനിപ്പിച്ച് ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്ത് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്. വ്യാഴാഴ്ച രാത്രി കരിപ്പൂരില്‍നിന്ന് ഡല്‍ഹിയിലേക്കായിരുന്നു യാത്ര. യെച്ചൂരിയെ അവസാനമായി ഒരു നോക്ക് കാണാനാണ് ഇ.പി ഡല്‍ഹിക്ക് തിരിച്ചത്.
2022ല്‍ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ തടഞ്ഞ സംഭവത്തിന്റെ പേരില്‍ ഇന്‍ഡിഗോ ഇപിക്ക് മൂന്നാഴ്ചത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇ.പി ഇന്‍ഡിഗോയെ ബഹിഷ്കരിച്ചത്. പിന്നീട് തിരുവനന്തപുരത്തേക്ക് അടക്കമുള്ള യാത്ര കൂടുതലും ട്രെയിനിലായിരുന്നു.