യു​വ ഡോ​ക്ട​റു​ടെ ആ​ത്മ​ഹ​ത്യ; ഡോ. ​റു​വൈ​സ് റി​മാ​ൻ​ഡി​ൽ
യു​വ ഡോ​ക്ട​റു​ടെ ആ​ത്മ​ഹ​ത്യ; ഡോ. ​റു​വൈ​സ് റി​മാ​ൻ​ഡി​ൽ
Thursday, December 7, 2023 8:33 PM IST
തി​രു​വ​ന​ന്ത​പു​രം: യു​വ ഡോ​ക്ട​ർ ഷ​ഹ​ന​യു​ടെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ ഡോ. ​റു​വൈ​സ് റി​മാ​ൻ​ഡി​ൽ. 14 ദി​വ​സ​ത്തേ​യ്ക്കാ​ണ് റു​വൈ​സി​നെ റി​മാ​ൻ​ഡ് ചെ​യ്ത​ത്.

ഒ​ളി​വി​ലാ​യി​രു​ന്ന ഇ​യാ​ളെ ഇ​ന്ന് പു​ല​ർ​ച്ചെ ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് ആ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. റു​വൈ​സി​നെ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ച് പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്. ഇ​തി​നു ശേ​ഷം അ​റ​സ്റ്റി​ലേ​ക്ക് ക​ട​ക്കും.

കൊ​ല്ലം ശ​ക്തി​കു​ള​ങ്ങ​ര സ്വ​ദേ​ശി​യാ​ണ് റു​വൈ​സ്. പി​ജി ഡോ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു ഇ​യാ​ൾ. ബു​ധ​നാ​ഴ്ച റു​വൈ​സി​നെ​തി​രെ ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ, സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മം എ​ന്നി​വ ചു​മ​ത്തി ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.


ഉ​യ​ർ​ന്ന സ്ത്രീ​ധ​നം ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ വി​വാ​ഹാ​ലോ​ച​ന​യി​ൽ നി​ന്ന് പി​ന്മാ​റി​യ​തി​ലെ നി​രാ​ശ​യാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​മെ​ന്ന് ഷ​ഹാ​ന​യു​ടെ മാ​താ​വും സ​ഹോ​ദ​രി​യും പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ്.
Related News
<