പി​ജി ഡോ​ക്ട​റു​ടെ മ​ര​ണം: അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് ആ​രോ​ഗ്യ​മ​ന്ത്രി
പി​ജി ഡോ​ക്ട​റു​ടെ മ​ര​ണം: അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് ആ​രോ​ഗ്യ​മ​ന്ത്രി
Wednesday, December 6, 2023 5:02 PM IST
തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ പി​ജി ഡോ​ക്ട​റു​ടെ മ​ര​ണ​ത്തി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​ന്വേ​ഷ​ണ​ത്തി​ന് നി​ര്‍​ദേ​ശം ന​ല്‍​കി. സ​ര്‍​ജ​റി വി​ഭാ​ഗം പി​ജി വി​ദ്യാ​ര്‍​ഥി​നി ഡോ. ​ഷ​ഹാ​ന​യു​ടെ ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണം സ്ത്രീ​ധ​ന​മാ​ണെ​ന്ന ആ​രോ​പ​ണ​മു​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ​ത്തി​നു നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ശി​ശു​വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​റോ​ടാ​ണ് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​നു സ​മീ​പ​ത്തെ ഫ്‌​ളാ​റ്റി​ല്‍ ഷ​ഹാ​ന​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ട​ത്.

രാ​ത്രി ഡ്യൂ​ട്ടി​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ സ​മ​യ​മാ​യി​ട്ടും കാ​ണാ​താ​യ​തോ​ടെ സ​ഹ​പാ​ഠി​ക​ള്‍ അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ള്‍ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ നി​ല​യി​ലാ​ണ് ഷ​ഹാ​ന​​യെ ക​ണ്ട​ത്. ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഷ​ഹാ​ന​യും സു​ഹൃ​ത്തു​മാ​യു​ള്ള വി​വാ​ഹം നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, യു​വാ​വി​ന്‍റെ വീ​ട്ടു​കാ​ര്‍ ഉ​യ​ര്‍​ന്ന സ്ത്രീ​ധ​ന​മാ​ണ് വി​വാ​ഹ​ത്തി​നാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത്. 150 പ​വ​നും 15 ഏ​ക്ക​ര്‍ ഭൂ​മി​യും ഒ​രു ബി​എം​ഡ​ബ്ല്യൂ കാ​റു​മാ​ണ് സ്ത്രീ​ധ​ന​മാ​യി യു​വാ​വി​ന്‍റെ വീ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നാ​ണ് ഷ​ഹാ​ന​യു​ടെ ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ക്കു​ന്ന​ത്.

യു​വാ​വി​ന്‍റെ വീ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട അ​ത്ര​യും സ്ത്രീ​ധ​നം ന​ല്‍​കാ​ന്‍ ഷ​ഹാ​ന​​യു​ടെ വീ​ട്ടു​കാ​ര്‍​ക്കാ​യി​ല്ല. ഇ​തോ​ടെ യു​വാ​വ് വി​വാ​ഹ​ത്തി​ല്‍​നി​ന്ന് പി​ന്‍​മാ​റി​യെ​ന്നും ഇ​തി​ന്‍റെ മാ​ന​സി​ക​പ്ര​യാ​സം ഷ​ഹാ​ന​യെ അ​ല​ട്ടി​യി​രു​ന്ന​താ​യും ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു. ഇ​ക്കാ​ര്യം സൂ​ചി​പ്പി​ക്കു​ന്ന​താ​ണ് ഷ​ഹാ​ന​യു​ടെ മു​റി​യി​ല്‍​നി​ന്ന് ക​ണ്ടെ​ടു​ത്ത ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പും.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<