വയോധികയെ ആക്രമിച്ച് സ്വർണമാല കവർന്ന പ്രതി പിടിയിൽ
Sunday, February 5, 2023 11:09 AM IST
കോഴിക്കോട്: തനിച്ച് താമസിക്കുന്ന വയോധികയെ ആക്രമിച്ച് സ്വർണമാല കവർന്ന പ്രതി പിടിയിൽ. കൂമ്പാറ കിഴക്കരക്കാട് ജിതിൻ ടോമിയെ (21) ആണ് കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഓമശേരി ടൗണിന് സമീപം തനിച്ച് താമസിക്കുന്ന മീനാക്ഷിയുടെ മാലയാണ് പ്രതി മോഷ്ടിച്ചത്. മീനാക്ഷിയുടെ വീടിന്റെ വാതിലിൽ തള്ളിത്തുറന്ന് അക്രമി അകത്ത് കടന്ന മാലപൊട്ടിച്ച് ഓടുകയായിരുന്നു.
സംഭവത്തിൽ മണിക്കൂറുകൾക്കകം പ്രതിയെ പോലീസ് പിടികൂടി. താമരശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.