ച​രി​ത്ര​നേ​ട്ടം; രാ​ജ്യാ​ന്ത​ര ട്വന്‍റി-20യിൽ ആ​ദ്യ "മ​ല​യാ​ളി സെ​ഞ്ചു​റി' പി​റ​ന്നു
ച​രി​ത്ര​നേ​ട്ടം; രാ​ജ്യാ​ന്ത​ര ട്വന്‍റി-20യിൽ ആ​ദ്യ "മ​ല​യാ​ളി സെ​ഞ്ചു​റി' പി​റ​ന്നു
Sunday, November 27, 2022 6:18 AM IST
കി​ഗാ​ലി സി​റ്റി: രാ​ജ്യാ​ന്ത​ര ട്വന്‍റി-20 ക്രി​ക്ക​റ്റി​ൽ സെ​ഞ്ചു​റി നേ​ടു​ന്ന ആ​ദ്യ മ​ല​യാ​ളി താ​ര​മാ​യി തൃ​ശൂ​ർ മ​ണ്ണു​ത്തി സ്വ​ദേ​ശി വി​നോ.​പി.​ബാ​ല​കൃ​ഷ്ണ​ൻ. സെ​യ്ന്‍റ് ഹെ​ലേ​ന​യ്‌​ക്കെ​തി​രെ ന​ട​ന്ന ലോ​ക​ക​പ്പി​നു​ള്ള ആ​ഫ്രി​ക്ക​ൻ മേ​ഖ​ലാ യോ​ഗ്യ​താ റൗ​ണ്ട് മ​ത്സ​ര​ത്തി​ൽ ബോ​ട്‌​സ്‌​വാ​ന‌​യ്ക്ക് വേ​ണ്ടി​യാ​ണ് വി​നോ ച​രി​ത്ര നേ​ട്ടം കു​റി​ച്ച​ത്.

70 പ​ന്തു​ക​ളി​ൽ ഏ​ഴ് ഫോ​റും അ​ഞ്ച് സി​ക്സും സ​ഹി​ത​മാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ ച​രി​ത്ര സെ​ഞ്ചു​റി. വി​നോ​വി​ന്‍റെ മി​ക​വി​ൽ മ​ത്സ​ര​ത്തി​ൽ ബോ​ട്‌​സ്‌​വാ​ന‌ വി​ജ​യം ക​ണ്ടു.

ജോ​ലി​യു​ടെ ഭാ​ഗ​മാ​യി​യാ​ണ് 2015ൽ ​വി​നോ ബോ​ട്‌​സ്‌​വാ​ന‌​യി​ൽ എ​ത്തി​യ​ത്. പ്രാ​ദേ​ശി​ക ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ തി​ള​ങ്ങി​യ​തോ​ടെ താ​രം 2019ൽ ​ദേ​ശീ​യ ടീ​മി​ന്‍റെ ഭാ​ഗ​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<