വിലക്കയറ്റം തടയാൻ 2000 കോടിയോ?; വിചിത്രമെന്ന് ചിദംബരം
Saturday, February 4, 2023 3:06 PM IST
ന്യൂഡൽഹി: സംസ്ഥാന ബജറ്റിനെതിരെ വിമർശനവുമായി കേന്ദ്ര മുന്‍ ധനമന്ത്രി പി. ചിദംബരം. വിലക്കയറ്റം തടയാൻ 2000 കോടി മാറ്റിവച്ചത് വിചിത്രമായ തീരുമാനമാണെന്നും ചിദംബരം മാധ്യമങ്ങളോട് പറഞ്ഞു.
സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാന ആശയങ്ങൾ പോലും പാലിക്കാതെയുള്ള ബജറ്റാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, സംസ്ഥാന വ്യാപകമായി ബജറ്റിനെതിരെ കോൺഗ്രസ് ശക്തമായ സമരം നടത്തുകയാണ്. സമരം കടുപ്പിക്കുമെന്നും തിങ്കളാഴ്ച ചേരുന്ന യോഗത്തിൽ തുടർ സമര രീതി തീരുമാനിക്കുമെന്നും യുഡിഎഫ് കണ്‍വീനര്‍ എം. എം. ഹസൻ മാധ്യമങ്ങളെ അറിയിച്ചിരുന്നു.