കൊ​ച്ചി: ബ്ര​ഹ്മ​പു​രം തീ​പി​ടി​ത്ത​ത്തി​ല്‍ 100 കോ​ടി പി​ഴ ചു​മ​ത്തി​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ല്‍ വി​ധി​യ്‌​ക്കെ​തി​രെ അ​പ്പീ​ല്‍ ന​ല്‍​കാ​നൊ​രു​ങ്ങി കൊ​ച്ചി കോ​ര്‍​പ്പ​റേ​ഷ​ന്‍. വി​ധി ന​ട​പ്പാ​ക്കേ​ണ്ടി വ​ന്നാ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന് വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും കൊ​ച്ചി മേ​യ​ര്‍ എം. ​അ​നി​ല്‍​കു​മാ​ര്‍ പ​റ​ഞ്ഞു.

ട്രൈ​ബ്യൂ​ണ​ലി​ന്‍റെ ഉ​ത്ത​ര​വ് കോ​ര്‍​പ്പ​റേ​ഷ​ന്‍റെ വാ​ദം കേ​ള്‍​ക്കാ​തെ​യാ​ണെ​ന്നും കോ​ര്‍​പ്പ​റേ​ഷ​നു​ണ്ടാ​യ ന​ഷ്ടം ക​ണ​ക്കാ​ക്കാ​തെ​യാ​ണ് പി​ഴ ചു​മ​ത്തി​യ​തെ​ന്നും മേ​യ​ര്‍ പ​റ​ഞ്ഞു. ബ്ര​ഹ്മ​പു​ര​ത്തേ​ത് ക​ഴി​ഞ്ഞ ന​ഗ​ര​സ​ഭ​യു​ടെ കാ​ല​ത്തു​ണ്ടാ​യ പി​ഴ​വു​ക​ളാ​ണെ​ന്നും ഇ​ത്ര​യും നാ​ള്‍ മി​ണ്ടാ​തെ​യി​രു​ന്ന​ത് ഒ​രു ദി​വ​സം സ​ത്യം പു​റ​ത്തു​വ​രു​മെ​ന്ന​തു കൊ​ണ്ടാ​ണെ​ന്നും മേ​യ​ര്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.