തലസ്ഥാനത്ത് വീണ്ടും സ്ത്രീക്കു നേരെ ആക്രമണം
Thursday, November 24, 2022 3:33 PM IST
തിരുവനന്തപുരം: മ്യൂസിയം അതിക്രമത്തിനു സമാനമായ രീതിയില്‍ തലസ്ഥാനത്ത് വീണ്ടും സ്ത്രീക്കു നേരെ ആക്രമണം. വഞ്ചിയൂരില്‍ നടക്കാനിറങ്ങിയ സ്ത്രീയാണ് ആക്രമിക്കപ്പെട്ടത്.
കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ് ഇന്ന് രാവിലെ ആക്രമിക്കപ്പെട്ടത്. ഇരുചക്രവാഹനത്തിലെത്തിയ പ്രതി വഴിയിലൂടെ നടന്ന സ്ത്രീയെ കടന്നുപിടിക്കാന്‍ ശ്രമിച്ചു. ആക്രമണം പ്രതിരോധിക്കുന്നതിനിടെ ഇവര്‍ നിലത്ത് വീണു. വീഴ്ചയില്‍ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ചുവന്ന ഷര്‍ട്ട് ധരിച്ചയാളാണ് ആക്രമണം നടത്തിയത്.
സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വഞ്ചിയൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പ്രതിയുടെ വാഹനം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.