പൂപ്പാറ നിവാസികളെ അധിക്ഷേപിച്ചു; അരിക്കൊമ്പന് വിഷയത്തിലെ ഹര്‍ജിക്കാരനെതിരെ പരാതി
Saturday, April 1, 2023 8:11 PM IST
ഇടുക്കി: അരിക്കൊമ്പന് വിഷയത്തിൽ ഹൈക്കോടതിയിൽ ഹര്‍ജി നൽകിയ വിവേകിനെതിരെ ഇടുക്കി എസ്പിക്ക് പരാതി. പൂപ്പാറ നിവാസികളെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്.അരുണാണ് പരാതി നല്‍കിയത്.
നേരത്തെ പുറത്തുവന്ന ഇയാളുടെ വാട്സാപ്പ് ശബ്ദസന്ദേശം വിവാദമായിരുന്നു. ഇതില്‍ പൂപ്പാറ നിവാസികളെ അങ്ങയറ്റം അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി. വിവേക് മനഃപൂര്‍വം ലഹളയുണ്ടാക്കാനും ഐക്യം നശിപ്പിക്കാനും ശ്രമിച്ചെന്നും പരാതിയിലുണ്ട്.
അതേസമയം അരിക്കൊമ്പനെ പിടികൂടുന്നത് വിലക്കിയ കോടതി ഉത്തരവിനെതിരെ പ്രതിഷേധം തുടരുകയാണ്. ചിന്നക്കനാല്‍ സിങ്കുകണ്ടത്തെ രാപ്പകല്‍ സമരം രണ്ടാം ദിവസവത്തിലേക്ക് കടന്നു.