മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ വ​ഴി​യ​രി​കി​ല്‍ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ ഇ​ട​യി​ലേ​ക്ക് ട്ര​ക്ക് ഇ​ടി​ച്ചു ക​യ​റി അ​ഞ്ച് പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

ബു​ല്‍​ദാ​ന ജി​ല്ല​യി​ലെ വാ​ഡ്‌​ന​ര്‍ ഭോ​ല്‍​ജി ജി​ല്ല​യി​ലാ​ണ് സം​ഭ​വം. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

വ​ഴി​യ​രി​കി​ല്‍ താ​ല്‍​ക്കാ​ലി​ക​മാ​യി കെ​ട്ടി​യ ഷെ​ഡ്ഡി​ല്‍ കി​ട​ക്കു​ക​യാ​യി​രു​ന്നു തൊ​ഴി​ലാ​ളി​ക​ള്‍. ഇ​തി​നി‌​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

മൂ​ന്നു പേ​ർ സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ചും ര​ണ്ടു​പേ​ർ ആ​ശു​പ​ത്രി​യി​ൽ വ​ച്ചും മ​രി​ച്ചു. ട്ര​ക്ക് ഡ്രൈ​വ​ർ ഒ​ളി​വി​ലാ​ണെ​ന്നും സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.