മണിപ്പൂരിൽ സുരക്ഷാസേനയുടെ പരിശോധന; ആയുധങ്ങൾ കണ്ടെത്തി
Sunday, June 11, 2023 2:15 AM IST
ഇംഫാൽ: വര്‍ഗീയ കലാപം രൂക്ഷമായ മണിപ്പൂരില്‍ സുരക്ഷാസേന നടത്തിയ തെരച്ചിലില്‍ ആയുധങ്ങള്‍ കണ്ടെത്തി.
22 ഓട്ടോമാറ്റിക്ക് തോക്കുകളാണ് സൈനികര്‍ കണ്ടെത്തിയത്. തെരച്ചില്‍ നടത്തുന്നതിന് മുന്നോടിയായി ആയുധം വച്ച് സ്വമേധ കീഴടങ്ങാന്‍ ആവശ്യപ്പെട്ട് സൈന്യം അനൗണ്‍സ്മെന്റ് നടത്തിയിരുന്നു. അക്രമം രൂക്ഷമായ സ്ഥലങ്ങളില്‍ നിന്നും നേരത്തെ 35 തോക്കുകള്‍ കണ്ടെത്തിയിരുന്നു.
അതേസമയം, കലാപകാരികള്‍ പോലീസ് സ്റ്റേഷനില്‍ നിന്നും മണിപ്പൂര്‍ റൈഫിള്‍സില്‍ നിന്നും കൊള്ളയടിച്ച ആയുധങ്ങള്‍ തിരികെ നല്‍കണമെന്ന് അഭ്യര്‍ഥിച്ച് ബിജെപി എംഎല്‍എ പെട്ടി സ്ഥാപിച്ചു. ഇംഫാലിലെ സ്വന്തം വീടിന്റെ മുന്നിലാണ് അദ്ദേഹം പെട്ടി വച്ചത്.
തട്ടിയെടുത്ത ആയുധങ്ങള്‍ ഇവിടെ നിക്ഷേപിക്കുക. നിങ്ങളെ ആരും ചോദ്യം ചെയ്യില്ല. നിങ്ങള്‍ക്ക് ആയുധങ്ങള്‍ ഇവിടെ നിക്ഷേപിച്ചിട്ട് സധൈര്യം പോകാം. ആരും പേര് പോലും വെളിപ്പെടുത്തേണ്ടതില്ല എന്നാണ് പെട്ടിയില്‍ എഴുതിയിരിക്കുന്നത്.