വിഴിഞ്ഞം ചടങ്ങില്‍ പ്രതിപക്ഷ നേതാവിന് ക്ഷണമില്ല; വിഷയം നിയമസഭയിൽ, പരിശോധിക്കുമെന്ന് മന്ത്രി
Wednesday, July 10, 2024 1:28 PM IST
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് മദർഷിപ്പിനെ സ്വാഗതം ചെയ്യുന്ന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ക്ഷണം ലഭിക്കാത്ത വിഷയം നിയമസഭയിൽ ഉയർത്തി പ്രതിപക്ഷം. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ടുയര്‍ന്ന ചോദ്യോത്തര വേളയിലെ ചര്‍ച്ചകൾക്കിടയിലാണ് ഈ വിഷയം ഉയര്‍ന്നത്.
പ്രതിപക്ഷനേതാവിനെ ക്ഷണിക്കാത്തത് പ്രതിഷേധാർഹമാണെന്ന് എം. വിൻസെന്റ് എംഎൽഎ പറഞ്ഞു. അതേസമയം, എന്താണ് ഉണ്ടായത് എന്ന് പരിശോധിച്ച് തിരുത്താൻ ശ്രമിക്കുമെന്ന് മന്ത്രി സജി ചെറിയാൻ മറുപടി നല്കി.