തിരുവനന്തപുരത്ത് ഒഴുക്കിൽപെട്ടയാളുടെ മൃതദേഹം കണ്ടെത്തി
Wednesday, October 4, 2023 12:41 PM IST
തിരുവനന്തപുരം: മൂന്നുദിവസം മുമ്പ് ഒഴുക്കിൽപെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. വിതുര സ്വദേശി സോമന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഈമാസം ഒന്നിന് സ്കൂട്ടറിൽ പോകുമ്പോഴാണ് സോമൻ പുഴയിൽ വീണ് കാണാതായത്. തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിവരികയായിരുന്നു.
പുഴയിൽ നല്ല ഒഴുക്കുണ്ടായിരുന്നതിനാൽ ഒമ്പത് കിലോമീറ്റർ താഴെ വരെ തിരച്ചിൽ നടത്തിയിരുന്നു. ഒടുവിൽ മുടിയാൻപാറ കടവിൽ നിന്നാണ് സ്കൂബ സംഘം മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റും.