രാഹുൽ വയനാട്ടിൽത്തന്നെ മത്സരിക്കും: താരിഖ് അൻവർ
Wednesday, November 29, 2023 12:17 PM IST
ന്യൂഡൽഹി: രാഹുൽ ഗാന്ധി ഇത്തവണയും വയനാട്ടിൽത്തന്നെ മത്സരിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. വയനാട്ടിൽ രാഹുൽ വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും അതേസമയം, രണ്ടാമതൊരു മണ്ഡലത്തിൽ അദ്ദേഹം മത്സരിക്കുകയില്ലെന്നും താരിഖ് അൻവർ കൂട്ടിച്ചേർത്തു.
കേരളത്തിൽ നിലവിലുള്ള എംപിമാർ എല്ലാവരും മത്സരിക്കും. എന്നാൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ മത്സരിക്കണോ എന്ന് അദ്ദേഹം തന്നെ തീരുമാനിക്കട്ടെയും അൻവർ വ്യക്തമാക്കി.
അതേസമയം, പാർട്ടി ചുമതലയുള്ളതിനാൽ കെ.സി. വേണുഗോപാൽ മത്സരിക്കാൻ സാധ്യതയില്ലെന്നും അൻവർ വ്യക്തമാക്കി.