വീണ്ടും പിണങ്ങി മൈക്ക്; മാധ്യമങ്ങള്‍ക്ക് വാര്‍ത്തയായെന്ന് മുഖ്യമന്ത്രി
Tuesday, April 16, 2024 12:05 PM IST
തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനത്തിനിടെ മൈക്ക് വീണ്ടും പണിമുടക്കി. പ്രധാനമന്ത്രി അടക്കം ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ തൃശൂരില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയതാണ് മുഖ്യമന്ത്രി.
മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങിയപ്പോള്‍ മൈക്കില്‍ നിന്ന് ഉച്ചത്തില്‍ ശബ്ദം ഉയരുകയും നിലക്കുകയും ചെയ്തു. എല്ലായിടത്തും ഞാന്‍ വന്ന് ഇരുന്നാലാണ് ഇതിന്റെ ഓപ്പറേഷന് നടക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
മാധ്യമങ്ങള്‍ക്ക് ഒരു വാര്‍ത്തയായെന്നും മുഖ്യമന്ത്രി തമാശ രൂപേണ പറഞ്ഞു. മൈക്ക് ഓപ്പറേറ്റര്‍ മൈക്ക് ശരിയാക്കിയതിന് ശേഷമാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം തുടര്‍ന്നത്.