ഭൗതികശാസ്ത്ര നൊബേൽ മൂന്നുപേർക്ക്
Tuesday, October 3, 2023 4:34 PM IST
സ്റ്റോക്ഹോം: ഭൗതികശാസ്ത്രത്തിനുള്ള 2023 ലെ നൊബേൽ പുരസ്കാരം മൂന്നുപേർ പങ്കിട്ടു. പിയറി അഗോസ്റ്റിനി, ഫെറൻ ക്രൗസ്, ആൻ ലുലിയെർ എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. ഇലക്ട്രോൺ ഡൈനാമിക്സ് പഠനവുമായി ബന്ധപ്പെട്ട സംഭാവനയ്ക്കാണ് പുരസ്കാരം.
അമേരിക്കയിലെ കൊളംബസിലെ ഒഹൈയോ സർവകലാശാല പ്രഫസറാണ് പിയറി അഗോസ്റ്റിനി. ഗാർച്ചിംഗ് മാക്സ്പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്വാണ്ടം ഒപ്റ്റിക്സ് ഡയറക്ടറും ജർമനിയിലെ മൻചെനിലെ ലുഡ്വിഗ്- മാക്സിമില്യൻസ് സർവകലാശാല പ്രഫസറുമാണ് ഫെറെൻസ് ക്രൗസ്.
സ്വീഡനിലെ ലണ്ട് സർവകലാശാലയിലെ പ്രഫസറായ ആൻ ലുലിയെ ഭൗതികശാസ്ത്ര നൊബേൽ നേടുന്ന അഞ്ചാമത്തെ വനിതയാണ്.