മിസോറം മുഖ്യമന്ത്രിയായി ലാൽഡുഹോമ സത്യപ്രതിജ്ഞ ചെയ്തു; ഏഴ് മന്ത്രിമാരും ചുമതലയേറ്റു
Friday, December 8, 2023 12:24 PM IST
ഐസ്വാള്‍: മിസോറം മുഖ്യമന്ത്രിയായി സോറാം പീപ്പിള്‍സ് മൂവ്മെന്റ് (സെഡ് പിഎം)നേതാവ് ലാൽഡുഹോമ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഏഴ് മന്ത്രിമാരും മുഖ്യമന്ത്രിക്കൊപ്പം ചുമതലയേറ്റു.
ഐസ്വാളിലെ രാജ്ഭവനില്‍ രാവിലെ 11:10നാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ ആരംഭിച്ചത്. ലാന്ഡുഹോമയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.
ഗവര്‍ണര്‍ ഡോ.ഹരി ബാബു കംബംപതിയാണ് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തത്. മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനമായിട്ടില്ല.
ആകെയുള്ള 40 നിയമസഭാമണ്ഡലങ്ങളില്‍ 27 സീറ്റും പിടിച്ചുകൊണ്ടാണ് സെഡ്പിഎം അധികാരത്തിലെത്തിയത്. ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടിനെ (എംഎന്‍എഫ്) പരാജയപ്പെടുത്തിയാണ് സെഡ്പിഎം ചരിത്ര വിജയം സ്വന്തമാക്കിയത്.
1987ല്‍ സംസ്ഥാനം രൂപീകൃതമായതിന് ശേഷം ഇതാദ്യമായാണ് കോണ്‍ഗ്രസോ എംഎന്‍എഫോ അല്ലാതെ മറ്റൊരു പാര്‍ട്ടി അധികാരത്തില്‍ എത്തുന്നത്.