ന്യൂ​ഡ​ൽ​ഹി: തൃ​പ്പൂ​ണി​ത്തു​റ തെ​ര​ഞ്ഞെ​ടു​പ്പ് കേ​സി​ൽ കെ. ​ബാ​ബു​വി​ന് തി​രി​ച്ച​ടി. കെ ​ബാ​ബു ന​ല്‍​കി​യ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി. കെ ​ബാ​ബു​വി​ന്‍റെ വി​ജ​യം ചോ​ദ്യം ചെ​യ്ത് എം ​സ്വ​രാ​ജ് ന​ൽ​കി​യ ഹ​ർ​ജി നി​ല​നി​ൽ​ക്കു​മെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. ബാ​ബു​വി​ന് എ​തി​രാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി​യി​ലെ ന​ട​പ​ടി​ക​ള്‍ തു​ട​രാ​ന്‍ സു​പ്രീം കോ​ട​തി അ​നു​മ​തി ന​ല്‍​കി.

സ്വ​രാ​ജ് ന​ല്‍​കി​യ ഹ​ര്‍​ജി നി​ല​നി​ല്‍​ക്കു​മെ​ന്ന കേ​ര​ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ​യാ​ണ് കെ.​ബാ​ബു സു​പ്രീം കോ​ട​തി​യി​ൽ അ​പ്പീ​ല്‍ ന​ല്കി​യ​ത്. ബാ​ബു ഉ​ന്ന​യി​ച്ച എ​തി​ര്‍​പ്പു​ക​ള്‍​ക്ക് യാ​തൊ​രു ന്യാ​യ​വു​മി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​ല്‍ ഇ​ട​പെ​ടേ​ണ്ട​തി​ല്ലെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ അ​നി​രു​ദ്ധ ബോ​സ്, പി.​വി. സ​ഞ്ജ​യ് കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു.

2021-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​പ്പൂ​ണി​ത്തു​റ മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ കെ. ​ബാ​ബു മ​ത​ചി​ഹ്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് പ്ര​ച​ര​ണം ന​ട​ത്തി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന എം. ​സ്വ​രാ​ജാ​ണ് കേ​സ് ന​ൽ​കി​യ​ത്.

ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​ന വി​വാ​ദ​ത്തെ​ത്തു​ട​ർ​ന്ന് അ​യ്യ​പ്പ​ന്‍റെ ചി​ത്ര​മു​ള്ള വോ​ട്ടേ​ഴ്‌​സ് സ്ലി​പ് ബാ​ബു വി​ത​ര​ണം ചെ​യ്‌​തെ​ന്ന ആ​രോ​പ​ണം ഉ​യ​ര്‍​ത്തി​യാ​ണ് സ്വ​രാ​ജ് ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ കൃ​ത്രി​മ​മാ​യ രേ​ഖ​ക​ളാ​ണ് സ്വ​രാ​ജ് കോ​ട​തി​യി​ല്‍ ന​ല്‍​കി​യ​തെ​ന്നാ​ണ് ബാ​ബു​വി​ന്‍റെ വാ​ദം.