എംഎല്‍എമാരുടെ റാഞ്ചല്‍ തടയാന്‍ ബസുകള്‍ തയാര്‍; തെലുങ്കാനയില്‍ കരുതലോടെ കോണ്‍ഗ്രസ്
Sunday, December 3, 2023 10:17 AM IST
ഹൈദരാബാദ്: തെലുങ്കാനയിലെ തിളക്കമാര്‍ന്ന മുന്നേറ്റം തുടരുമ്പോഴും കരുതലോടെ കോണ്‍ഗ്രസ്. ജയിക്കുന്ന മുഴുവന്‍ എംഎല്‍എമാരെയും കോണ്‍ഗ്രസ് കര്‍ണാടകയിലേക്ക് മാറ്റുമെന്നാണ് വിവരം.
ബിആര്‍എസ് നേതൃത്വം കുതിരക്കച്ചവടത്തിലൂടെ എംഎല്‍എമാരെ റാഞ്ചാനുള്ള സാധ്യത കണക്കിലെടുത്താണിത്. ഇതിനായി ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലിനുമുന്നിലായി കോണ്‍ഗ്രസ് ആഡംബര ബസുകള്‍ തയാറാക്കി നിര്‍ത്തിയിട്ടുണ്ട്.
കാവേരി ബസ് കമ്പനിയുടെ സ്ലീപ്പര്‍ ബസുകളാണ് തയാറാക്കിയിട്ടുള്ളത്. കര്‍ണാടക ഉപമുഖ്യമന്ത്രിയായ ഡി.കെ.ശിവകുമാറിന്റെ നേതൃത്വത്തിലാണ് തെലുങ്കാനയില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ നടക്കുന്നത്.
നിലവില്‍ 61 സീറ്റുകളിലാണ് കോണ്‍ഗ്രസ് തെലുങ്കാനയില്‍ ലീഡ് ചെയ്യുന്നത്. 50 സീറ്റുകളില്‍ ബിആര്‍എസും മുന്നിലാണ്. ബിജെപി-നാല്, മറ്റുള്ളവര്‍-നാല് എന്നിങ്ങനെയാണ് ലീഡ് നില.