സുഷമ സ്വരാജിന്റെ മകൾ കന്നിയങ്കത്തിന്
Sunday, March 3, 2024 1:41 AM IST
ന്യൂഡൽഹി: ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടികയില്‍ സുഷമാ സ്വരാജിന്റെ മകള്‍ ബാൻസുരി സ്വരാജും ഇടംപിടിച്ചു. ന്യൂഡൽഹി ലോക്സഭാ സീറ്റിൽ നിന്ന് ബാൻസുരി ജനവിധി തേടും.
സ്വർഗത്തിലിരുന്ന് അമ്മ തന്നെ അനുഗ്രഹിക്കുമെന്നും അമ്മയുടെ പാരമ്പര്യം നിലനിർത്തുമെന്നും സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം ബാൻസുരി പറഞ്ഞു.
ബാന്‍സുരി സ്വരാജ് കഴിഞ്ഞ വര്‍ഷമാണ് ബിജെപി ഡല്‍ഹി ലീഗല്‍ സെല്ലിന്റെ കോ-കണ്‍വീനറായത്. 2007 ൽ ബാർ കൗൺസിൽ അംഗമായ ബാൻസുരി അഭിഭാഷകയായി പ്രവർത്തിക്കുകയാണ്. 16 സംസ്ഥാനങ്ങളിലെ 195 സ്ഥാനാര്‍ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്.