രണ്ടാംഘട്ട തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്
രണ്ടാംഘട്ട തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്
Thursday, March 28, 2024 2:20 AM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം ഇ​ന്ന്. കേ​ര​ള​മ​ട​ക്കം 12 സം​സ്ഥാ​ന​ങ്ങ​ളും ഒ​രു കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​വു​മ​ട​ക്കം 89 ലോ​ക്സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള വി​ജ്ഞാ​പ​ന​മാ​ണ് ഇ​ന്ന് പു​റ​പ്പെ​ടു​വി​ക്കു​ക.

കേ​ര​ളം-20, ക​ർ​ണാ​ട​ക- 14, രാ​ജ​സ്ഥാ​ൻ- 13, ഉ​ത്ത​ർ​പ്ര​ദേ​ശ്, മ​ഹാ​രാ​ഷ്‌​ട്ര- എ​ട്ട്, മ​ധ്യ​പ്ര​ദേ​ശ്- ഏ​ഴ്, ആ​സാം, ബി​ഹാ​ർ- അ​ഞ്ച്, പ​ശ്ചി​മ ബം​ഗാ​ൾ, ഛത്തീ​സ്ഗ​ഡ്- മൂ​ന്ന്, മ​ണി​പ്പു​ർ, ത്രി​പു​ര, ജ​മ്മു-​കാ​ഷ്മീ​ർ-1 എ​ന്നീ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള വി​ഞ്ജാ​പ​ന​മാ​ണ് ഇ​ന്ന് പു​റ​ത്തി​റ​ങ്ങു​ക.


ഏ​പ്രി​ൽ നാ​ലു വ​രെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ട്. ഏ​പ്രി​ൽ 26നാ​ണ് ര​ണ്ടാം​ഘ​ട്ട പോ​ളിം​ഗ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.