മഹുവയ്ക്ക് ഇഡി സമൻസ്
മഹുവയ്ക്ക്  ഇഡി സമൻസ്
Thursday, March 28, 2024 1:53 AM IST
ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ പ​ണ​മി​ട​പാ​ട് നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ് മു​ൻ എം​പി മ​ഹു​വ മൊ​യ്ത്ര​യ്ക്കും വ്യ​വ​സാ​യി ദ​ർ​ശ​ൻ ഹീരാ​ന​ന്ദാ​നി​ക്കു​മെ​തി​രേ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്‌​ട​റേ​റ്റ് സ​മ​ൻ​സ് പു​റ​പ്പെ​ടു​വി​ച്ചു. ചോ​ദ്യം​ചെ​യ്യ​ലി​ന് ഇ​ന്നു ഹാ​ജ​രാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണു സ​മ​ൻ​സ്.

ചോ​ദ്യ​ത്തി​നു കോ​ഴ വി​വാ​ദ​ത്തി​ൽ മ​ഹു​വ മൊ​യ്ത്ര​യു​ടെ പാ​ർ​ല​മെ​ന്‍റ് അം​ഗ​ത്വം റ​ദ്ദാ​ക്കി​യി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ഹു​വ​യു​ടെ വ​സ​തി​യി​ൽ സി​ബി​ഐ റെ​യ്ഡും ന​ട​ത്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.