അറവുശാല, മാംസ സംസ്കരണ യൂണിറ്റുകൾ; ഇഐഎ വേണ്ടെന്നു കേന്ദ്രം
അറവുശാല, മാംസ സംസ്കരണ    യൂണിറ്റുകൾ; ഇഐഎ വേണ്ടെന്നു കേന്ദ്രം
Tuesday, March 19, 2024 3:15 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്തെ അ​​​​റ​​​​വു​​​​ശാ​​​​ല​​​​ക​​​​ളെ​​​​യും മാം​​​​സ സം​​​​സ്ക​​​​ര​​​​ണ യൂ​​​​ണി​​​​റ്റു​​​​ക​​​​ളെ​​​​യും പ​​​​രി​​​​സ്ഥി​​​​തി ആ​​​​ഘാ​​​​ത വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ (ഇ​​​​ഐ​​​​എ) വി​​​​ജ്ഞാ​​​​പ​​​​ന​​​​ത്തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്നു കേ​​​​ന്ദ്രം. ഇ​​​​ത്ത​​​​രം സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട പരി​​​​സ്ഥി​​​​തി പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ​ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ നി​​​​ല​​​​വി​​​​ലു​​​​ള്ള ച​​​​ട്ട​​​​ങ്ങ​​​​ളും മു​​​​ൻ​​​​ക​​​​രു​​​​ത​​​​ലു​​​​ക​​​​ളും ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​ണെ​​​​ന്ന് കേ​​​​ന്ദ്രം വ്യ​​​​ക്ത​​​​മാ​​​​ക്കി.

അ​​​റ​​​വു​​​ശാ​​​ല​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ ഇ​​​​ഐ​​​​എ പ​​​​രി​​​​ധി​​​​യി​​​​ൽ കൊ​​​ണ്ടു​​​വ​​​ര​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മൃ​​​​ഗ​​​ക്ഷേ​​​​മ​ പ്ര​​​വ​​​ർ​​​ത്ത​​​ക ഗൗ​​​​രി മൗ​​​​ലേ​​​​ഖി​​​യാ​​​ണു ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം ഹ​​​​രി​​​​ത ട്രൈ​​​​ബ്യൂ​​​​ണ​​​​ലി​​​​നെ സ​​​​മീ​​​​പി​​​​ച്ച​​​ത്. അ​​​റ​​​വു​​​ശാ​​​ല​​​ക​​​ളി​​​ലും സം​​​സ്ക​​​ര​​​ണ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും അ​​​മി​​​ത​​​മാ​​​​യ അ​​​​ള​​​​വി​​​​ൽ വെ​​​​ള്ളം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തും അ​​​​ശാ​​​​സ്ത്രീ​​​​യ​ മാ​​​​ലി​​​​ന്യ​ സം​​​സ്ക​​​ര​​​ണ​​​വും പാ​​​​രി​​​​സ്ഥി​​​​തി​​​​ക പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ സൃ​​​​ഷ്ടി​​​​ക്കു​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു വാ​​​​ദം.


ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഹ​​​​രി​​​​ത​​​​ ട്രൈ​​​​ബ്യൂ​​​​ണ​​​​ലി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം കേ​​​​ന്ദ്ര പ​​​​രി​​​​സ്ഥി​​​​തി മ​​​​ന്ത്രാ​​​​ല​​​​യം സ​​​​മ​​​​ർ​​​​പ്പി​​​​ച്ച സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​ത്തി​​​​ലാ​​​​ണ് ഇ​​​​ഐ​​​​എ അ​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്നു പ​​​​റ​​​​ഞ്ഞി​​​​രി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.