ഡെങ്കിപ്പനി പ്രതിരോധ വാക്സിൻ 2026 ഓടെ
ഡെങ്കിപ്പനി പ്രതിരോധ  വാക്സിൻ 2026 ഓടെ
Tuesday, March 19, 2024 1:50 AM IST
ന്യൂ​ഡ​ൽ​ഹി: ഡെ​ങ്കി​പ്പ​നി​ക്കെ​തി​രാ​യ വാ​ക്സി​ൻ 2026 മ​ധ്യ​ത്തോ​ടെ വി​പ​ണി​യി​ലെ​ത്തും. ഇ​തി​ന്‍റെ ആ​ദ്യ​ഘ​ട്ട ക്ലി​നി​ക്ക​ൽ ട്ര​യ​ൽ പൂ​ർ​ത്തി​യാ​യ​താ​യി നി​ർ​മാ​താ​ക്ക​ളാ​യ ഇ​ന്ത്യ​ൻ ഇ​മ്മ്യൂ​ണോ​ള​ജി​ക്ക​ൽ ലി​മി​റ്റ​ഡ്(​ഐ​ഐ​എ​ൽ) എം​ഡി കെ.​ ആ​ന​ന്ദ്കു​മാ​ർ അ​റി​യി​ച്ചു. ര​ണ്ടും മൂ​ന്നും ഘ​ട്ട ക്ലി​നി​ക്ക​ൽ ട്ര​യ​ലു​ക​ൾ വൈ​കാ​തെ ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സു​ര​ക്ഷി​ത​ത്വം നി​രീ​ക്ഷി​ക്കാ​നാ​യി ന​ട​ത്തി​യ ആ​ദ്യ​ഘ​ട്ട ട്ര​യ​ൽ വ​ൻ വി​ജ​യ​മാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യ ഇ​ന്ത്യ​ൻ ഇ​മ്മ്യൂ​ണോ​ള​ജി​ക്ക​ൽ ലി​മി​റ്റ​ഡ് നാ​ഷ​ണ​ൽ ഡെ​യ​റി ഡ​വ​ല​പ്മെ​ന്‍റ് ബോ​ർ​ഡി​ന്‍റെ ഉ​പ​ക‌​ന്പ​നി​യാ​ണ്.


ദേ​ശീ​യ രോ​ഗ​പ്ര​തി​രോ​ധ പ​രി​പാ​ടി​യി​ലേ​ക്ക് ഡി​പി​ടി, ടി​ടി, ഹെ​പ്പ​റ്റൈ​റ്റി​സ് ബി ​വാ​ക്സി​നു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത് ഐ​ഐ​എ​ൽ ആ​ണ്. സി​ക്കാ വൈ​റ​സി​നെ​തി​രേ​യു​ള്ള വാ​ക്സി​നും ക​ന്പ​നി വി​ക​സി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.