സിക്കിം, അരുണാചൽ നിയമസഭാ വോ​​ട്ടെ​​ണ്ണ​​ൽ ര​​ണ്ടു​​ദി​​വ​​സം മു​​ന്പ്
സിക്കിം, അരുണാചൽ നിയമസഭാ വോ​​ട്ടെ​​ണ്ണ​​ൽ ര​​ണ്ടു​​ദി​​വ​​സം മു​​ന്പ്
Monday, March 18, 2024 1:14 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നൊ​​​​പ്പം പ്ര​​​​ഖ്യാ​​​​പി​​​ച്ച സി​​​​ക്കിം, അ​​​​രു​​​​ണാ​​​​ച​​​​ൽ പ്ര​​​​ദേ​​​​ശ് നി​​​​യ​​​​മ​​​​സ​​​​ഭ​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന്‍റെ വോ​​​​ട്ടെ​​​​ണ്ണ​​​​ൽ തീ​​​​യ​​​​തി ര​​​ണ്ടു​​​ദി​​​വ​​​സം നേരത്തെയാക്കി. നേ​​​ര​​​ത്തെ പ്ര​​​ഖ്യാ​​​പി​​​ച്ച ജൂ​​​​ൺ നാ​​​​ലി​​​​നു പ​​​ക​​​രം ജൂ​​​ൺ ര​​​ണ്ടി​​​നു വോ​​​ട്ടെ​​​ണ്ണു​​​മെ​​​ന്നു കേ​​​ന്ദ്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മി​​​​ഷ​​​​ൻ അ​​​റി​​​യി​​​ച്ചു. ര​​​ണ്ടു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​യും ലോ​​​​ക്സ​​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ വോ​​​ട്ടെ​​​ണ്ണ​​​ൽ തീ​​​യ​​​തി​​​യി​​​ൽ മാ​​​റ്റ​​​മി​​​ല്ലെ​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മി​​​ഷ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി.


പൊ​​​​തു​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നൊ​​​​പ്പം സി​​​​ക്കിം, അ​​​​രു​​​​ണാ​​​​ച​​​​ൽ പ്ര​​​​ദേ​​​​ശ്, ഒ​​​​ഡീ​​​​ഷ, ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശ് എ​​​ന്നി​​​ങ്ങ​​​നെ നാ​​​ല് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. ഏ​​​​പ്രി​​​​ൽ 19നു​​​​ള്ള ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ലാ​​​​ണ് സി​​​​ക്കി​​​​മി​​​​ലെ 32 അം​​​​ഗ സ​​​​ഭ​​​​യി​​​​ലേ​​​​ക്കും അ​​​​രു​​​​ണാ​​​​ച​​​​ലി​​​​ലെ 60 അം​​​​ഗ സ​​​​ഭ​​​​യി​​​​ലേ​​​ക്കും വോ​​​ട്ടെ​​​ടു​​​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.