വൈ​​എ​​സ്ആ​​ർ കോ​​ൺ​​ഗ്ര​​സ് സ്ഥാനാർഥികളെ പ്ര​​ഖ്യാ​​പി​​ച്ചു
വൈ​​എ​​സ്ആ​​ർ കോ​​ൺ​​ഗ്ര​​സ് സ്ഥാനാർഥികളെ പ്ര​​ഖ്യാ​​പി​​ച്ചു
Sunday, March 17, 2024 2:46 AM IST
അ​​മ​​രാ​​വ​​തി: ആ​​ന്ധ്ര​​പ്ര​​ദേ​​ശി​​ലെ 24 ലോ​​ക്സ​​ഭാ സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ​​യും 175 നി​​യ​​മ​​സ​​ഭാ സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ​​യും വൈ​​എ​​സ്ആ​​ർ കോ​​ൺ​​ഗ്ര​​സ് പ്ര​​ഖ്യാ​​പി​​ച്ചു. 50 ശ​​ത​​മാ​​നം സീ​​റ്റു​​ക​​ൾ പ​​ട്ടി​​ക​​ജാ​​തി, പ​​ട്ടി​​ക​​വ​​ർ​​ഗ, പി​​ന്നാ​​ക്ക, ന്യൂ​​ന​​പ​​ക്ഷ വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കാ​​ണു ന​​ല്കി​​യി​​ട്ടു​​ള്ള​​ത്. ലോ​​ക്സ​​ഭ​​യി​​ലേ​​ക്കു​​ള്ള അ​​ഞ്ചു സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ വ​​നി​​ത​​ക​​ളാ​​ണ്.

ക​​ഡ​​പ്പ ജി​​ല്ല​​യി​​ലെ ഇ​​ദു​​പു​​ലു​​പാ​​യ​​യി​​ൽ മു​​ൻ മു​​ഖ്യ​​മ​​ന്ത്രി വൈ.​​എ​​സ്. രാ​​ജ​​ശേ​​ഖ​​ർ റെ​​ഡ്ഢി​​യു​​ടെ സ​​മാ​​ധി​​സ്ഥ​​ല​​ത്തു​​വ​​ച്ചാ​​ണു സ്ഥാ​​നാ​​ർ​​ഥി​​പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തി​​യ​​ത്. ബാ​​പ​​ട്‌​​ല എം​​പി ന​​ന്ദി​​ഗാം സു​​രേ​​ഷ് ലോ​​ക്സ​​ഭാ സ്ഥാ​​നാ​​ർ​​ഥി​​ക​​ളു​​ടെ​​യും റ​​വ​​ന്യു മ​​ന്ത്രി ഡി. ​​പ്ര​​സാ​​ദറാ​​വു നി​​യ​​മ​​സ​​ഭാ സ്ഥാ​​നാ​​ർ​​ഥി​​ക​​ളു​​ടെ​​യും പേ​​രു​​ക​​ൾ പ്ര​​ഖ്യാ​​പി​​ച്ചു.


175 നി​​യ​​മ​​സ​​ഭാ സ്ഥാ​​നാ​​ർ​​ഥി​​ക​​ളി​​ൽ 29 പേ​​ർ പ​​ട്ടി​​ക​​ജാ​​തി​​ക്കാ​​രാ​​ണ്. പു​​ലി​​വെ​​ന്ദു​​ല മ​​ണ്ഡ​​ല​​ത്തി​​ലാ​​ണു മു​​ഖ്യ​​മ​​ന്ത്രി ജ​​ഗ​​ൻ മോ​​ഹ​​ൻ റെ​​ഡ്ഢി ജ​​ന​​വി​​ധി തേ​​ടു​​ക. ക​​ഡ​​പ്പ ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ൽ സി​​റ്റിം​​ഗ് എം​​പി വൈ.​​എ​​സ്. അ​​വി​​നാ​​ശ് റെ​​ഡ്ഢി വീ​​ണ്ടും മ​​ത്സ​​രി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.