അടൂർ ചിത്രങ്ങളുടെ പ്രദർശനം ഡൽഹിയിൽ
അടൂർ ചിത്രങ്ങളുടെ പ്രദർശനം ഡൽഹിയിൽ
Monday, December 5, 2022 2:13 AM IST
ന്യൂ​ഡ​ൽ​ഹി: വി​ഖ്യാ​ത ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ ആ​ദ്യ ച​ല​ച്ചി​ത്ര​മാ​യ സ്വ​യം​വ​ര​ത്തി​ന്‍റെ 50-ാം വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഡ​ൽ​ഹി​യി​ൽ ച​ല​ച്ചി​ത്രോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്നു. ഡ​ൽ​ഹി​യി​ലെ ഇ​ന്ത്യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സെ​ന്‍റ​റി​ൽ ഇ​ന്നു മു​ത​ൽ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ തെ​ര​ഞ്ഞെ​ടു​ത്ത ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ക്കും.

ഉ​ദ്ഘാ​ട​ന ദി​വ​സ​മാ​യ ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​നു സ്വ​യം​വ​രം ച​ല​ച്ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കും. പി​ന്നീ​ട് ഡി​സം​ബ​ർ ഏ​ഴ് (കൊ​ടി​യേ​റ്റം), ഡി​സം​ബ​ർ എ​ട്ട് (കൂ​ടി​യാ​ട്ടം), ഡി​സം​ബ​ർ ഒ​ൻ​പ​ത് (എ​ലി​പ്പ​ത്താ​യം), ഡി​സം​ബ​ർ 12 (അ​ന​ന്ത​രം), ഡി​സം​ബ​ർ 20 (മ​തി​ലു​ക​ൾ), ഡി​സം​ബ​ർ 21 (വി​ധേ​യ​ൻ) തീ​യ​തി​ക​ളി​ലും ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. സം​വി​ധാ​യ​ക​ൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ ന​ട​ൻ മ​മ്മൂ​ട്ടി എ​ന്നി​വ​രെ അ​തി​ഥി​ക​ളാ​യി ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.