ബിജെപിയെ മനസിലാക്കാൻ കോൺഗ്രസിനു കഴിഞ്ഞിട്ടില്ലെന്ന് പ്രശാന്ത് കിഷോർ
ബിജെപിയെ മനസിലാക്കാൻ കോൺഗ്രസിനു കഴിഞ്ഞിട്ടില്ലെന്ന് പ്രശാന്ത് കിഷോർ
Friday, October 29, 2021 1:02 AM IST
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യെ മ​ന​സി​ലാ​ക്കാ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്കും കോ​ണ്‍ഗ്ര​സി​നും സാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് തെ​രെ​ഞ്ഞെ​ടു​പ്പു വി​ദ​ഗ്ധൻ പ്ര​ശാ​ന്ത് കി​ഷോ​ർ. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ച്ചാ​ലും ഇ​ല്ലെ​ങ്കി​ലും വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ബി​ജെ​പി ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ലെ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മാ​കും.

സ്വാ​ത​ന്ത്ര്യ​ത്തി​നു ശേ​ഷ​മു​ള്ള 40 വ​ർ​ഷം കോ​ണ്‍ഗ്ര​സി​ന് ഇ​ന്ത്യ​ൻ രാഷ്‌ട്രീയ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന സ്വാ​ധീ​നം വ​രും കാ​ല​ങ്ങ​ളി​ൽ ബി​ജെ​പി സ്വ​ന്ത​മാ​ക്കും.

പ്ര​ധാ​ന മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ശ​ക്തി​യെക്കു​റി​ച്ച് പൂ​ർ​ണ​മാ​യി ബോ​ധ്യ​മുണ്ടായാൽ മാ​ത്ര​മേ ശ​ക്ത​നാ​യ ഒ​രു എ​തി​രാ​ളി​യെ ക​ണ്ടെ​ത്തു​ന്ന​തി​ന് കോ​ണ്‍ഗ്ര​സി​നുക​ഴി​യൂ. പ​ശ്ചി​മ ബം​ഗാ​ളി​ൽ മ​മ​ത ബാ​ന​ർ​ജി​യു​ടെ​യും ത​മി​ഴ്നാ​ട്ടി​ൽ എം. ​കെ. സ്റ്റാ​ലി​ന്‍റെ​യും വി​ജ​യ​ത്തി​ൽ പ്ര​ശാ​ന്ത് കി​ഷോ​റി​ന്‍റെ പ്ര​വ​ച​നം തെ​റ്റി​യി​രു​ന്നി​ല്ല.


2014ലെ ​ലോ​ക​്സ​ഭാ തെ​രെ​ഞ്ഞെ​ടു​പ്പി​ൽ ന​രേ​ന്ദ്ര മോ​ദി​യു​ടെ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ച​യാ​ളാ​ണ് പ്ര​ശാ​ന്ത് കി​ഷോ​ർ.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ-​മേ​യ് പ​ശ്ചി​മബം​ഗാ​ൾ തെ​രെ​ഞ്ഞെ​ടു​പ്പി​ൽ മ​മ​ത ബാ​ന​ർ​ജി​യു​ടെ വി​ജ​യ​ത്തത്തു​ട​ർ​ന്ന് കോ​ണ്‍ഗ്ര​സ് പാ​ർ​ട്ടി​യി​ൽ നി​ർ​ണാ​യ​ക​മാ​യ സ്ഥാ​ന​ത്തി​നാ​യി പ്ര​ശാ​ന്ത് കി​ഷോ​ർ കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വ​ത്തെ സ​മീ​പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.