ഗോവ മുൻ മുഖ്യമന്ത്രി ലൂസിഞ്ഞോ കോൺഗ്രസ് വിട്ടു, തൃണമൂലിലേക്ക്
ഗോവ മുൻ മുഖ്യമന്ത്രി ലൂസിഞ്ഞോ കോൺഗ്രസ് വിട്ടു, തൃണമൂലിലേക്ക്
Monday, September 27, 2021 11:08 PM IST
പ​​​​നാ​​​​ജി: ഗോ​​​​വ മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി ലൂ​​​​സീ​​​​ഞ്ഞോ ഫെ​​​​ലെ​​​​യ്റോ കോ​​​​ൺ​​​​ഗ്ര​​​​സ് വി​​​​ട്ടു. നി​​​​യ​​​​മ​​​​സ​​​​ഭാം​​​​ഗ​​​​ത്വ​​​​വും രാ​​​​ജി​​​​വ​​​​ച്ചു. ഇ​​​​ദ്ദേ​​​​ഹം തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ൽ ചേ​​​​രും. ബം​​​​ഗാ​​​​ൾ മു​​​​ഖ്യ​​​​മ​​​​ന്ത്രി മ​​​​മ​​​​ത ബാ​​​​ന​​​​ർ​​​​ജി​​​​യെ പു​​​​ക​​​​ഴ്ത്തി മി​​​​നി​​​​റ്റു​​​​ക​​​​ൾ​​​​ക്ക​​​​ക​​​​മാ​​​​ണ് ഫെ​​​​ലെ​​​​യ്റോ കോ​​​​ ൺഗ്രസ് വി​​​​ടു​​​​ക​​​​യാ​​​​ണെ​​​​ന്നു പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്.

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യെ നേ​​​​രി​​​​ടാ​​​​ൻ മ​​​​മ​​​​ത ബാ​​​​ന​​​​ർ​​​​ജി​​​​യെ​​​​പ്പോ​​​​ലെ​​​​യു​​​​ള്ള നേ​​​​താ​​​​വി​​​​നെ​​​​യാ​​​​ണ് രാ​​​​ജ്യ​​​​ത്തി​​​​ന് ആ​​​​വ​​​​ശ്യ​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ഫെ​​​​ലെ​​​​യ്റോ പ​​​​റ​​​​ഞ്ഞ​​​​ത്.

നാ​​​​വെ​​​​ലിം മ​​​​ണ്ഡ​​​​ല​​​​ത്തെ​​​​യാ​​​​ണ് ലൂ​​​​സി​​​​ഞ്ഞോ ഫെ​​​​ലെ​​​​യ്റോ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്. രാ​​​​ജി​​​​ക്ക​​​​ത്ത് സ്പീ​​​​ക്ക​​​​ർ രാ​​​​ജേ​​​​ഷ് പ​​​​ട്നേ​​​​ക്ക​​​​റി​​​​നു കൈ​​​​മാ​​​​റി. ഫെ​​​​ല​​​​യ്റോ​​​​യു​​​​ടെ രാ​​​​ജി​​​​യോ​​​​ടെ ഗോ​​​​വ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ അം​​​​ഗ​​​​സം​​​​ഖ്യ നാ​​​​ലാ​​​​യി ചു​​​​രു​​​​ങ്ങി. 2017ലെ ​​​​നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളാ​​​​യി 17 എം​​​​എൽ​​​​എ​​​​മാ​​​​രു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.


ഇ​​​​വ​​​​രി​​​​ൽ 12 പേ​​​​ർ ബി​​​​ജെ​​​​പി​​​​യി​​​​ൽ ചേ​​​​ർ​​​​ന്നു. അ​​​​ടു​​​​ത്തവ​​​​ർ​​​​ഷം ന​​​​ട​​​​ക്കു​​​​ന്ന ഗോ​​​​വ നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ നേ​​​​ട്ടം കൊ​​​​യ്യാ​​​​നാ​​​​ണ് തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് ഒ​​​​രു​​​​ങ്ങു​​​​ന്ന​​​​ത്. ക​​​​ഴി​​​​ഞ്ഞദി​​​​വ​​​​സം പ്ര​​​​മു​​​​ഖ തൃ​​​​ണ​​​​മൂ​​​​ൽ നേ​​​​താ​​​​വ് ഡെ​​​​റി​​​​ക് ഒ​​​​ബ്രി​​​​യാ​​​​ൻ ഗോ​​​​വ​​​​യി​​​​ൽ സ​​​​ന്ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു. കോ​​​​ൺ​​​​ഗ്ര​​​​സി​​​​ൽ​​​​നി​​​​ന്ന് ആ​​​​ളെ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കാ​​​​നാ​​​​യി​​​​രു​​​​ന്നു ഒ​​​​ബ്രി​​​​യാ​​​​ൻ ഗോ​​​​വ​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്.

ഗോ​​​വ​​​യി​​​ലെ മു​​​ൻ എം​​​ജി​​​പി എം​​​എ​​​ൽ​​​എ ലാ​​​വു മ​​​മ്‌​​​ലാ​​​ദ​​​ർ തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ൽ ചേ​​​രു​​​മെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.