വൈറോളജിസ്റ്റ് ഡോ. ​ഷാ​ഹി​ദ് ജ​മീ​ലിന്‍റെ രാജി കടുത്ത വിമർശനങ്ങളുന്നയിച്ച്
വൈറോളജിസ്റ്റ് ഡോ. ​ഷാ​ഹി​ദ് ജ​മീ​ലിന്‍റെ രാജി കടുത്ത വിമർശനങ്ങളുന്നയിച്ച്
Tuesday, May 18, 2021 12:22 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നും വൈ​റ​സി​ന്‍റെ വ​ക​ഭേ​ദ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും കേ​ന്ദ്ര സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച ഉ​പ​ദേ​ശ​ക സ​മി​തി​യി​ൽ നി​ന്ന് രാ​ജ്യ​ത്തെ മു​തി​ർ​ന്ന വൈ​റോ​ള​ജി​സ്റ്റ് ഡോ. ​ഷാ​ഹി​ദ് ജ​മീ​ൽ രാ​ജി​വ​ച്ച​ത് ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച്.

കോ​വി​ഡി​നെ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ കേ​ന്ദ്ര​ത്തി​നു വീ​ഴ്ച പ​റ്റി​യ​താ​യി ഷാ​ഹി​ദ് ജ​മീ​ൽ കു​റ്റ​പ്പെ​ടു​ത്തി. രാ​ജി​വ​ച്ചു എ​ന്ന വാ​ർ​ത്ത സ്ഥി​രീ​ക​രി​ച്ച അ​ദ്ദേ​ഹം കൂ​ടു​ത​ൽ പ്ര​തി​ക​ര​ണ​ങ്ങ​ൾ​ക്കു ത​യാ​റാ​യി​ല്ല. കൊ​റോ​ണ​യു​ടെ കൂ​ടു​ത​ൽ അ​പ​ക​ട​കാ​രി​യാ​യ ബി-1-617 ​വ​ക​ഭേ​ദ​ത്തെ​ക്കു​റി​ച്ച് മാ​ർ​ച്ച് ആ​ദ്യം​ത​ന്നെ ഷാ​ഹി​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി കേ​ന്ദ്ര സ​ർ​ക്കാ​രി​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഈ ​ക​ണ്ടെ​ത്ത​ലു​ക​ളോ​ട് കേ​ന്ദ്രം വേ​ണ്ട​വി​ധ​ത്തി​ൽ പ്ര​തി​ക​രി​ച്ചി​ല്ലെ​ന്ന വി​മ​ർ​ശ​ന​മാ​ണ് അ​ദ്ദേ​ഹം ഉ​യ​ർ​ത്തി​യ​ത്.ഹെ​പ്പ​റ്റൈ​റ്റി​സ് ബി,​ഇ, എ​ച്ച​ഐ​വി, വൈ​റ​സു​ക​ളു​ടെ വ്യാ​പ​നം ക​ണ്ടെ​ത്തി​യ പ്ര​മു​ഖ വൈ​റോ​ള​ജി​സ്റ്റാ​ണ് ഡോ. ​ഷ​ഹീ​ൽ ജ​മീ​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.