വാ​ഹ​ന നി​യ​ന്ത്ര​ണ​ത്തി​നെ​തി​രേ ഗ​ഡ്ക​രി
Saturday, September 14, 2019 12:19 AM IST
ന്യൂ​ഡ​ൽ​ഹി: അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ തോ​ത് കു​റ​യ്ക്കു​ന്ന​തി​നാ​യി ഒ​റ്റ, ഇ​ര​ട്ട​യ​ക്ക വാ​ഹ​ന നി​യ​ന്ത്ര​ണം വീ​ണ്ടും കൊ​ണ്ടു​വ​രാ​നു​ള്ള ഡ​ൽ​ഹി സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തെ ത​ള്ളി​ക്ക​ള​ഞ്ഞ് കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി.

ഒ​റ്റ, ഇ​ര​ട്ട​യ​ക്ക വാ​ഹ​ന നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രേ​ണ്ട സാ​ഹ​ച​ര്യം ഇ​പ്പോ​ൾ നി​ല​വി​ലി​ല്ലെ​ന്നും ഡ​ൽ​ഹി​യി​ൽ പു​തു​താ​യി നി​ർ​മി​ച്ച റിം​ഗ് റോ​ഡു​ക​ളി​ൽ മ​ലി​നീ​ക​ര​ണ തോ​ത് ക്ര​മാ​തീ​ത​മാ​യി കു​റ​വാ​യി​രി​ക്കു​മെ​ന്നും ഗ​ഡ്ക​രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.


ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ ഒ​റ്റ, ഇ​ര​ട്ട അ​ക്ക​ത്തി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മേ നി​ര​ത്തി​ലി​റ​ക്കാ​വൂ​യെ​ന്നും ന​വം​ബ​ർ നാ​ലു മു​ത​ൽ 15 വ​രെ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​മെ​ന്നു​മാ​ണ് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ഇ​ന്ന​ലെ അ​റി​യി​ച്ച​ത്.

സം​സ്ഥാ​ന​ത്തെ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം നി​യ​ന്ത്രി​ക്കാ​ൻ വേ​ണ്ടി​യാ​ണ് വീ​ണ്ടും പ​ദ്ധ​തി ന​ട​പ്പി​ൽ വ​രു​ത്തു​ന്ന​തെ​ന്നും ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം അ​നി​വാ​ര്യ​മാ​ണെ​ന്നും കേ​ജ​രി​വാ​ൾ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.