രാം ​​ച​​ന്ദ​​ർ കാം​​ബോ​​ജ് ഐഎൻഎൽഡി വി​​ട്ടു
Monday, July 22, 2019 12:32 AM IST
ച​​ണ്ഡി​​ഗ​​ഡ്: ഹ​​രി​​യാ​​ന​​യി​​ൽ ഐ​​എ​​ൻ​​എ​​ൽ​​ഡി എം​​എ​​ൽ​​എ രാം ​​ച​​ന്ദ​​ർ കാം​​ബോ​​ജ് പാ​​ർ​​ട്ടി വി​​ട്ടു. ചൗ​​താ​​ല കു​​ടും​​ബ​​ത്തി​​ലെ ഭി​​ന്ന​​ത​​യാ​​ണു പാ​​ർ​​ട്ടി വി​​ടാ​​ൻ കാ​​ര​​ണ​​മെ​​ന്നാ​​ണു കം​​ബോ​​ജ് (35) പ​​റ​​യു​​ന്ന​​ത്. സി​​ർ​​സ ജി​​ല്ല​​യി​​ലെ റാ​​ണി​​യ മ​​ണ്ഡ​​ല​​ത്തെ​​യാ​​ണ് ഇ​​ദ്ദേ​​ഹം പ്ര​​തി​​നി​​ധീ​​ക​​രി​​ക്കു​​ന്ന​​ത്. കാം​​ബോ​​ജ് ബി​​ജെ​​പി​​യി​​ൽ ചേ​​രു​​മെ​​ന്നാ​​ണു ക​​രു​​തു​​ന്ന​​ത്.

മൂ​​ന്ന് ഐ​​എ​​ൻ​​എ​​ൽ​​ഡി എം​​എ​​ൽ​​എ​​മാ​​ർ ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്നി​​രു​​ന്നു. ഓ​​പ്ര​​കാ​​ശ് ചൗ​​താ​​ല​​യു​​ടെ മൂ​​ത്ത മ​​ക​​ൻ അ​​ജ​​യ് സിം​​ഗി​​ന്‍റെ ഭാ​​ര്യ നൈ​​ന ഉ​​ൾ​​പ്പെ​​ടെ നാ​​ല് എം​​എ​​ൽ​​എ​​മാ​​ർ ജ​​ന​​നാ​​യ​​ക് ജ​​ന​​താ പാ​​ർ​​ട്ടി​​യി​​ൽ ചേ​​ർ​​ന്നു. ഓം​​പ്ര​​കാ​​ശ് ചൗ​​താ​​ല​​യു​​ടെ ഇ​​ള​​യ മ​​ക​​ൻ അ​​ഭ​​യ് സിം​​ഗ് ചൗ​​താ​​ല ഉ​​ൾ​​പ്പെ​​ടെ ആ​​റ് എം​​എ​​ൽ​​എ​​മാ​​ർ മാ​​ത്ര​​മാ​​ണ് ഇ​​നി ഐ​​എ​​ൻ​​എ​​ൽ‌​​ഡി‍യി​​ലു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.