ശ​ബ​രി​മ​ല: വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടി​ല്ലെ​ന്നു കേ​ന്ദ്രം
ശ​ബ​രി​മ​ല: വി​ക​സ​ന  പ​ദ്ധ​തി​ക​ൾ​ക്ക് ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടി​ല്ലെ​ന്നു കേ​ന്ദ്രം
Saturday, July 20, 2019 12:28 AM IST
ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് ഫ​ണ്ട് അ​നു​വ​ദി​ക്കു​ക​യോ, കൂ​ടു​ത​ൽ വ​ന​ഭൂ​മി വി​ട്ടു ന​ൽ​കാ​നോ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി വ​കു​പ്പ് സ​ഹ​മ​ന്ത്രി ബ​ബു​ൽ സു​പ്രി​യോ ലോ​ക്സ​ഭ​യി​ൽ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം.​പി​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി അ​റി​യി​ച്ചു.

1986-2006 കാ​ല​യ​ള​വി​ൽ വ​ന​ഭൂ​മി സം​ര​ക്ഷ​ണ നി​യ​മ​മ​നു​സ​രി​ച്ച് വി​രി വെ​യ്ക്കാ​നു​ൾ​പ്പെ​ടെ 185.89 ഹെ​ക്ട​ർ വ​ന ഭൂ​മി ശ​ബ​രി​മ​ല തീ​ർ​ത്ഥാ​ട​ന​ത്തി​നാ​യി ന​ൽ​കി​യി​ട്ടു​ള്ള​താ​യും മ​ന്ത്രി അ​റി​യി​ച്ചു. പ​ന്പാ ക​ർ​മ പ​ദ്ധ​തി​ക്കോ, പ​ന്പ​യി​ൽ വ​ന​ഭൂ​മി വി​ട്ടു ന​ൽ​കു​ന്ന​തി​നോ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​നെ മ​ന്ത്രി രേ​ഖാ മൂ​ലം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.