ജെ.പി. നഡ്ഡ ബിജെപി വർക്കിംഗ് പ്രസിഡന്‍റ്
ജെ.പി. നഡ്ഡ  ബിജെപി വർക്കിംഗ് പ്രസിഡന്‍റ്
Tuesday, June 18, 2019 12:49 AM IST
ന്യൂ​ഡ​ൽ​ഹി: മു​ൻ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ജെ.​പി. ന​ഡ്ഡ​യെ ബി​ജെ​പി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ച്ചു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ അ​മി​ത് ഷാ ​ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു തു​ട​രു​മെ​ങ്കി​ലും ന​ഡ്ഡ​യ്ക്കാ​കും പാ​ർ​ട്ടി​യു​ടെ ചു​മ​ത​ല. ബി​ഹാ​ർ സ്വ​ദേ​ശി​യും ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ നി​ന്നു​ള്ള രാ​ജ്യ​സ​ഭാം​ഗ​വു​മാ​ണ് 58 വ​യ​സു​ള്ള ജ​ഗ​ത് പ്ര​കാ​ശ് ന​ഡ്ഡ. ന​രേ​ന്ദ്ര മോ​ദി​യു​ടെ ര​ണ്ടാ​മ​ത്ത 57 അം​ഗ മ​ന്ത്രി​സ​ഭ​യി​ൽ ന​ഡ്ഡ​യെ ഒ​ഴി​വാ​ക്കി​യ​തു പാ​ർ​ട്ടി​യി​ലെ ഉ​ന്ന​ത പ​ദ​വി ന​ൽ​കാ​നാ​യി​രു​ന്നു.


2014 മു​ത​ൽ ബി​ജെ​പി​യു​ടെ ഉ​ന്ന​ത സ​മി​തി​യാ​യ പാ​ർ​ല​മെ​ന്‍റ​റി ബോ​ർ​ഡി​ന്‍റെ​യും കേ​ന്ദ്ര ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ​യും സെ​ക്ര​ട്ട​റി​യാ​ണു ന​ഡ്ഡ. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യു​ടെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ചു​മ​ത​ല​ക്കാ​രനാ​യി​രു​ന്നു.

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.