നീരവ് മോദിക്ക് ലണ്ടൻ കോടതിയുടെ അറസ്റ്റ് വാറന്‍റ്
നീരവ് മോദിക്ക് ലണ്ടൻ കോടതിയുടെ അറസ്റ്റ് വാറന്‍റ്
Tuesday, March 19, 2019 12:26 AM IST
ന്യൂ​​ഡ​​ൽ​​ഹി: പ​​ഞ്ചാ​​ബ് നാ​​ഷ​​ണ​​ൽ ബാ​​ങ്ക് വാ​​യ്പാ​​ത​​ട്ടി​​പ്പ് കേ​​സി​​ലെ മു​​ഖ്യ​​പ്ര​​തി നീ​​ര​​വ് മോ​​ദി(48)​​ക്ക് ല​​ണ്ട​​ൻ കോ​​ട​​തി​​യു​​ടെ അ​​റ​​സ്റ്റ് വാ​​റ​​ന്‍റ്. വെ​​സ്റ്റ് മി​​ൻസ്റ്റ​​ർ മ​​ജി​​സ്ട്രേ​​റ്റ് കോ​​ട​​തി​​യാ​​ണ് അ​​റ​​സ്റ്റ് വാ​​റ​​ന്‍റ് പു​​റ​​പ്പെ​​ടു​​വി​​ച്ച​​ത്.

ഈ ​​മാ​​സം 25നു ​​മോ​​ദി​​യെ ഹാ​​ജ​​രാ​​ക്കാ​​ൻ കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ടു. അ​​റ​​സ്റ്റ് ഉ​​ട​​നു​​ണ്ടാ​​കു​​മെ​​ന്നാ​​ണു റി​​പ്പോ​​ർ​​ട്ട്. നീ​​ര​​വ് മോ​​ദി​​യെ കൈ​​മാ​​റ​​ണ​​മെ​​ന്ന എ​​ൻ​​ഫോ​​ഴ്സ്മെ​​ന്‍റ് ഡ​​യ​​റ​​ക്ട​​റേ​​റ്റി​​ന്‍റെ ആ​​വ​​ശ്യ​​പ്ര​​കാ​​ര​​മാ​​ണ് ന​​ട​​പ​​ടി. നീ​​ര​​വ് മോ​​ദി​​യെ വി​​ട്ടു​​കി​​ട്ടു​​ന്ന​​തി​​ന് 2018 ഓ​​ഗ​​സ്റ്റി​​ലാ​​ണ് എ​​ൻ‌​​ഫോ​​ഴ്സ്മെ​​ന്‍റ് ഡ​​യ​​റ​​ക്ട​​റേ​​റ്റ് അ​​പേ​​ക്ഷ ന​​ല്കി​​യ​​ത്.


2018 ​​പ​​ഞ്ചാ​​ബ് നാ​​ഷ​​ണ​​ൽ ബാ​​ങ്കി​​ൽ​​നി​​ന്ന് 13,500 കോ​​ടി രൂ​​പ​​യു​​ടെ ത​​ട്ടി​​പ്പ് ന​​ട​​ത്തി​​യാ​​ണു നീ​​ര​​വ് മോ​​ദി​​യും കു​​ടും​​ബാം​​ഗ​​ങ്ങ​​ളും രാ​​ജ്യം വി​​ട്ട​​ത്. ല​​ണ്ട​​നി​​ലെ തെ​​രു​​വി​​ലൂ​​ടെ നീ​​ര​​വ് മോ​​ദി സ്വ​​ത​​ന്ത്ര​​നാ​​യി സ​​ഞ്ച​​രി​​ക്കു​​ന്ന ദൃ​​ശ്യ​​ങ്ങ​​ൾ ഏ​​താ​​നും ദി​​വ​​സം മു​​ന്പ് പു​​റ​​ത്തു​​വ​​ന്നി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.