നേപ്പാളിനും ഭൂട്ടാനും പോകാൻ ഇനി കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും ആധാർ കാർഡ് മതി
നേപ്പാളിനും ഭൂട്ടാനും പോകാൻ ഇനി കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും ആധാർ കാർഡ് മതി
Monday, January 21, 2019 12:30 AM IST
ന്യൂ​ഡ​ൽ​ഹി: നേ​പ്പാ​ളി​ലേ​ക്കും ഭൂ​ട്ടാ​നി​ലേ​ക്കും യാ​ത്ര ചെ​യ്യാ​ൻ 15 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്കും 65 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കും ആ​ധാ​ർ കാ​ർ​ഡ് മ​തി​യെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ഈ ​പ്രാ​യ​പ​രി​ധി​യി​ലു​ള്ള​വ​ർ​ക്കു മു​ൻ​പ് ആ​ധാ​ർ കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് നേ​പ്പാ​ൾ, ഭൂ​ട്ടാ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യി​ല്ലാ​യി​രു​ന്നു.

പാ​സ്പോ​ർ​ട്ടോ ഫോ​ട്ടോ പ​തി​പ്പി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡോ ഉ​ള്ള ഇ​ന്ത്യ​ക്കാ​ർ​ക്ക് നേ​പ്പാ​ൾ, ഭൂ​ട്ടാ​ൻ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ വീ​സ​യു​ടെ ആ​വ​ശ്യ​മി​ല്ല. മു​ൻ​പ് 65 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രും 15 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​ർ​ക്കും പാ​ൻ​കാ​ർ​ഡ്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, റേ​ഷ​ൻ കാ​ർ​ഡ്, കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ആ​രോ​ഗ്യ സേ​വ​ന കാ​ർ​ഡ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ഈ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കു യാ​ത്ര ചെ​യ്യാ​മാ​യി​രു​ന്നെ​ങ്കി​ലും ആ​ധാ​ർ കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ചു യാ​ത്ര സാ​ധ്യ​മ​ല്ലാ​യി​രു​ന്നു. ഇ​പ്പോ​ൾ ആ​ധാ​ർ കാ​ർ​ഡ് കൂ​ടി ഈ ​പ​ട്ടി​ക​യി​ലേ​ക്കു ചേ​ർ​ത്തി​രി​ക്കു​ക​യാ​ണ്.

കാ​ഠ്മ​ണ്ഠു​വി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽനി​ന്നു ല​ഭി​ക്കു​ന്ന രേ​ഖ​ക​ൾ ഇ​ന്ത്യ-​നേ​പ്പാ​ൾ യാ​ത്ര​യ്ക്കു​ള്ള ആ​ധി​കാ​രി​ക രേ​ഖ​യ​ല്ലെ​ന്നാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കു​ന്ന​ത്. എ​മ​ർ​ജ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റും തി​രി​ച്ച​റി​യി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ഒ​റ്റ​ത്ത​വ​ണ യാ​ത്ര​യ്ക്കു മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ.


15നും 18​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന പ്ര​ത്യേ​ക അ​പേ​ക്ഷാ ഫോ​മി​ൽ ന​ൽ​കു​ന്ന തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് ഇ​രു രാ​ജ്യ​ങ്ങ​ളി​ലേ​ക്കും യാ​ത്ര ചെ​യ്യാം.

ഒ​രു കു​ടും​ബ​ത്തി​ലെ എ​ല്ലാ അം​ഗ​ങ്ങ​ളും യാ​ത്ര ചെ​യ്യു​ന്ന സ​ന്ദ​ർ​ഭ​ത്തി​ൽ മു​തി​ർ​ന്ന അം​ഗ​ത്തി​ന്‍റെ കൈ​വ​ശം മാ​ത്രം മ​തി​യാ​യ രേ​ഖ​ക​ൾ ഉ​ണ്ടാ​യി​രു​ന്നാ​ൽ മ​തി​യാ​കും. മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പ​ക്ക​ൽ ബ​ന്ധ​പ്പെ​ട്ട തി​രി​ച്ച​റിയ​ൽ രേ​ഖ​ക​ൾ ക​രു​തി​യാ​ൽ മ​തി​യാ​കും. കു​ടും​ബ ബ​ന്ധം വ്യ​ക്ത​മാ​ക്കു​ന്ന സി​ജി​എ​ച്ച്എ​സ് കാ​ർ​ഡോ റേ​ഷ​ൻ കാ​ർ​ഡോ ക​രു​ത​ണം.

ഭൂ​ട്ടാ​നി​ലേ​ക്കു യാ​ത്ര ചെ​യ്യു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്ക് ആ​റു​മാ​സ​ത്തി​ൽ കു​റ​യാ​ത്ത കാ​ലാ​വ​ധി​യു​ള്ള പാ​സ്പോ​ർ​ട്ടോ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ തി​രി​ച്ച​റി​യി​ൽ കാ​ർ​ഡോ മ​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.