മുൻ അരുണാചൽ മുഖ്യമന്ത്രി ഗെഗോംഗ് അപാംഗ് ബിജെപി വിട്ടു
മുൻ അരുണാചൽ മുഖ്യമന്ത്രി  ഗെഗോംഗ് അപാംഗ് ബിജെപി വിട്ടു
Thursday, January 17, 2019 2:14 AM IST
ഇ​​റ്റാ​​ന​​ഗ​​ർ: മു​​ൻ അ​​രു​​ണാ​​ച​​ൽ​​പ്ര​​ദേ​​ശ് മു​​ഖ്യ​​മ​​ന്ത്രി ഗെ​​ഗോം​​ഗ് അ​​പാം​​ഗ് ബി​​ജെ​​പി​​യി​​ൽ​​നി​​ന്നു രാ​​ജി​​വ​​ച്ചു. 22 വ​​ർ​​ഷ​​ത്തോ​​ളം അ​​രു​​ണാ​​ച​​ൽ മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി​​രു​​ന്ന അ​​പാം​​ഗ് നാ​​ലു വ​​ർ​​ഷം മു​​ന്പാ​​ണു കോ​​ൺ​​ഗ്ര​​സ് വി​​ട്ട് ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്ന​​ത്. അ​​ധി​​കാ​​രം പി​​ടി​​ക്കു​​ക​​യെ​​ന്ന​​തു മാ​​ത്ര​​മാ​​ണ് ബി​​ജെ​​പി​​യു​​ടെ ല​​ക്ഷ്യ​​മെ​​ന്ന് അ​​പാം​​ഗ് ആ​​രോ​​പി​​ച്ചു.

സു​​പ്രീം​​കോ​​ട​​തി വി​​ധി എ​​തി​​രാ​​യി​​ട്ടും 2014ൽ ​​ക​​ലി​​ഖോ പു​​ലി​​നെ അ​​രു​​ണാ​​ച​​ൽ മു​​ഖ്യ​​മ​​ന്ത്രി​​യാ​​ക്കാ​​ൻ ബി​​ജെ​​പി എ​​ല്ലാ വൃ​​ത്തി​​കെ​​ട്ട ക​​ളി​​ക​​ളും ന​​ട​​ത്തി. പു​​ൽ ജീ​​വ​​നൊ​​ടു​​ക്കി​​യ​​തു സം​​ബ​​ന്ധി​​ച്ച് ശ​​രി​​യാ​​യ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​യി​​ട്ടി​​ല്ല-​​അ​​പാം​​ഗ് പ​​റ​​ഞ്ഞു.


തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സ് 19ന് ​​കോ​​ൽ​​ക്ക​​ത്ത​​യി​​ൽ ന​​ട​​ത്തു​​ന്ന റാ​​ലി​​യി​​ൽ അ​​പാം​​ഗ് പ​​ങ്കെ​​ടു​​ക്കു​​മെ​​ന്നു തൃ​​ണ​​മൂ​​ൽ നേ​​തൃ​​ത്വം അ​​റി​​യി​​ച്ചു. അ​​തേ​​സ​​മ​​യം, അ​​പാം​​ഗ് പാ​​ർ​​ട്ടി​​യി​​ൽ ചേ​​രു​​മോ​​യെ​​ന്ന അ​​ഭ്യൂ​​ഹ​​ങ്ങ​​ളോ​​ടു പ്ര​​തി​​ക​​രി​​ക്കാ​​ൻ തൃ​​ണ​​മൂ​​ൽ നേ​​താ​​ക്ക​​ൾ‌ ത​​യാ​​റാ​​യി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.